ഡല്‍ഹി: ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ അധ്യക്ഷന്‍ ബ്രിജ് ഭൂഷന് ശരണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായ അനില്‍ കുംബ്ലെ. 'മെയ് 28-ന് നമ്മുടെ ഗുസ്തി താരങ്ങളെ കയ്യേറ്റം ചെയ്ത സംഭവം എന്നെ ഞെട്ടിച്ചു. ശരിയായ സംവാദത്തിലൂടെ എന്ത് പ്രശ്നത്തിനും പരിഹാരമുണ്ടാക്കാനാകും. ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'- അനില്‍ കുംബ്ലെ ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഇര്ഫാന് പത്താനും നീരജ് ചോപ്രയും സുനില്‍ ഛേത്രിയും വിജേന്ദര്‍ സംഗുമുള്പ്പെടെ ഗുസ്തി താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്നലെ രാജ്യത്തിനുവേണ്ടി നേടിയ മെഡലുകളെല്ലാം ഗംഗാനദിയിലൊഴുക്കി പ്രതിഷേധിക്കാനുളള തീരുമാനത്തില്‍നിന്ന് ഗുസ്തി താരങ്ങള്‍ പിന്മാറിയിരുന്നു. നരേഷ് ടികായത്തുള്പ്പെടെയുളള കര്‍ഷക നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താരങ്ങള്‍ മെഡലുകള്‍ ഗംഗയിലൊഴുക്കാനുളള തീരുമാനത്തില്‍നിന്ന് താല്‍ക്കാലികമായി പിന്മാറിയത്.