ഗുസ്തി താരങ്ങളുടെ മാര്‍ച്ചില്‍ സംഘര്‍ഷം; താരങ്ങളെ പൊലീസ് വലിച്ചിഴച്ചു, സമരപ്പന്തല്‍ പൊളിച്ചു

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഗുസ്തി താരങ്ങള്‍ ദേശീയ പതാകയേന്തി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലൈംഗികാതിക്രമം നടത്തിയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ താരങ്ങളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് വനിതാ മഹാപഞ്ചായത്ത് നടത്താനിരിക്കെയായിരുന്നു താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അറസ്റ്റ് ചെയ്ത ഗുസ്തി താരങ്ങളെ ഡല്‍ഹിയിലുളള വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കാണ് കൊണ്ടുപോയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജന്തര്‍ മന്തറിലുളള ഗുസ്തി താരങ്ങളുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. അവിടെയുണ്ടായിരുന്ന ദേശീയ പതാകയും പ്രതിഷേധ ബാനറുകളുമുള്‍പ്പെടെ പൊലീസ് നീക്കം ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരുമാസത്തിലേറെയായി ഡല്‍ഹിയില്‍ ഗുസ്തി താരങ്ങള്‍ സമരം ചെയ്യുകയാണ്. മെയ് 27-നകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ കടുത്ത സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് താരങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രിജ് ഭൂഷനെതിരെ ഒരു നടപടിയും ഉണ്ടാകാതിരുന്നതോടെയാണ് പുതിയ പാര്‍ലമെന്റിനുമുന്നില്‍ വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചത്.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 17 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More