യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

അമ്പലവയല്‍: യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ചുള്ളിയോട് പുതുച്ചാംകുന്നത്ത് അജിന്‍ പീറ്ററിനെ (29) ആണ് അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരിചയക്കാരായ രണ്ടുപേരുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അവരറിയാതെ വാട്സ് ആപ്പ് അക്കൌണ്ടുണ്ടാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്‍റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പോലീസ് ഫോണ്‍നമ്പറിന്റെ ഉടമകളെ ചോദ്യംചെയ്തപ്പോഴാണ് യഥാര്‍ഥ പ്രതിയിലേക്കുളള സൂചനകള്‍ ലഭിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

അജിന്‍ പീറ്ററിന് പരാതിക്കാരിയായ യുവതിയുമായി മുന്‍ പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ പിണങ്ങിയതിന് ശേഷമാണ് അജിന്‍ പരാതിക്കാരിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അശ്ലീല വീഡിയോകളില്‍ പരാതിക്കാരിയുടെ തല മോര്‍ഫുചെയ്ത് ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനികളുടെ അശ്ലീല വീഡിയോയെന്ന തലക്കെട്ടില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More