ജനാധിപത്യത്തിന്റെ വൃക്ഷത്തില്‍ പുഷ്പിച്ചു നില്‍ക്കുന്ന ശിഖരമാണ് കേരളം- ഉപരാഷ്ട്രപതി

തിരുവനന്തപുരം: കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധത്തെയും വിദ്യാഭ്യാസ മേന്മയെയും വാനോളം പുകഴ്ത്തി ഉപഷ്ട്രപതി ജഗദീപ് ധന്‍കര്‍. കേരളം ഇന്ത്യയെന്ന ജാനാധിപത്യ വൃക്ഷത്തില്‍ പുഷ്പിച്ചുനില്‍ക്കുന്ന ശിഖരമാണ് എന്നായിരുന്നു ഉപഷ്ട്രപതിയുടെ പ്രശംസ. കേരള നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപഷ്ട്രപതി ജഗദീപ് ധന്‍കര്‍.  

വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ മലയാളികളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യത്തെ ഉപഷ്ട്രപതി പ്രശംസിച്ചു. കേരളത്തിന്റെ ഈ മികവിന്‍റെ ഗുണഭോക്താവാണ് താന്‍ എന്ന് പറഞ്ഞ ഉപഷ്ട്രപതി ജഗദീപ് ധന്‍കര്‍ സൈനിക് സ്കൂളില്‍ തന്നെ പഠിപ്പിച്ച മലയാളി അധ്യാപിക രത്നാ നായരെ അനുസ്മരിച്ചു. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന ഒന്നാം കേരളാ സര്‍ക്കാരിനെ പിരിച്ചുവിട്ട കേന്ദ്ര നടപടി മണ്ടത്തരമായിരുന്നുവെന്നും ഉപഷ്ട്രപതി പറഞ്ഞു. ജനാധിപത്യം മികച്ചതാവണമെങ്കില്‍ പ്രതിപക്ഷത്തെ കൂടി കേള്‍ക്കാന്‍ തയാറാവണമെന്നും ഉപഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. 

കേരളാത്തിന്റെ സാമൂഹ്യ പരിഷ്കര്‍ത്താക്കളെ പേരെടുത്തു പറഞ്ഞ ഉപഷ്ട്രപതി ജഗദീപ് ധന്‍കര്‍ വിവിധ മേഖലകളില്‍ പ്രശസ്തരായ മലയാളികളെയും പേരെടുത്ത് പരാമര്‍ശിച്ചു.മലയാളത്തില്‍ പ്രസംഗിച്ചു തുടങ്ങിയ ഉപരാഷ്ട്രപതി നിയമസഭാ മന്ദിരത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം ഡിജിറ്റലായി നിര്‍വഹിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

Contact the author

Web desk

Recent Posts

Web Desk 18 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More