മുംബൈ: മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള സര്‍ക്കാരിന് അധികാരത്തില്‍ തുടരാമെന്ന് സുപ്രീംകോടതി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാതെയാണ് രാജിവെച്ചതെന്നും രാജിവച്ചിലായിരുന്നെങ്കില് ഉദ്ധവ് സര്‍ക്കാരിനെ പുനസ്ഥാപിച്ചേനെയെന്നും സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ഏക്നാഥ് ഷിന്‍ഡെയുള്‍പ്പെടെ പതിനഞ്ച് എംഎല്‍എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സ്പീക്കറുടെ അധികാരം സംബന്ധിച്ച തര്‍ക്കം സുപ്രീംകോടതി ഏഴംഗ ബെഞ്ചിന് വിട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ശിവസേനയിലെ അധികാരത്തര്‍ക്കത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടിയെയും സുപ്രീംകോടതി വിമര്‍ശിച്ചു. ഗവര്‍ണറുടെ നിലപാട് ചട്ടവിരുദ്ധമായിരുന്നെന്നും ഭരണഘടന നല്‍കാത്ത അധികാരമാണ് ഗവര്‍ണര്‍ ഉപയോഗിച്ചതെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയില്‍ വിമത നീക്കമുണ്ടായതും ഉദ്ധവ് താക്കറെ സര്‍ക്കാരിനെ വീഴ്ത്തിയതും. തുടര്‍ന്ന് ബിജെപിയും ശിവസേന ഷിന്‍ഡെ പക്ഷവും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായപ്പോള്‍ ദേവേന്ദ്ര ഫട്നാവിസാണ് ഉപമുഖ്യമന്ത്രിയായത്.