ബിജെപിയുടെ വിദ്വേഷവും കൊളളയും അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യൂ- സോണിയാ ഗാന്ധി

ബംഗളുരു: ബിജെപിയെ തൂത്തെറിയാതെ രാജ്യത്തിന് പുരോഗതി കൈവരിക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. ജനങ്ങളുടെ സമ്പത്ത് കൊളളയടിക്കലും വിദ്വേഷപ്രചാരണവും അഹന്തയും കളവുപറയലുമെല്ലാം ബിജെപിയുടെ മുഖമുദ്രയാണെന്നും ബിജെപിയുടെ കൊളളയും വിദ്വേഷവും അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്നും അവര്‍ പറഞ്ഞു. കര്‍ണാടകയിലെ ഹുബ്ബളളിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'അഴിമതിയില്‍നിന്ന് കര്‍ണാടകയെ മോചിപ്പിക്കണം. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുകയാണ്. നിങ്ങള്‍ക്കായി ഞങ്ങള്‍ ഹൃദയം നല്‍കും. അവര്‍ ഒരിക്കലും നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കില്ല. പാര്‍ലമെന്റിനെക്കുറിച്ചുപോലും അവര്‍ ചിന്തിക്കുന്നില്ല. ജനാധിപത്യ തത്വങ്ങളെല്ലാം സ്വന്തം പോക്കറ്റിലാണ് എന്നാണ് അവര്‍ കരുതുന്നത്. കര്‍ണാടകയിലെ ജനങ്ങളെ അവര്‍ പരസ്യമായി വെല്ലുവിളിക്കുന്നു. ബിജെപിയ്ക്ക് വോട്ട് ചെയ്തില്ലെന്ന് മോദിയുടെ അനുഗ്രഹം ലഭിക്കില്ലെന്നാണ് അവര്‍ പറയുന്നത്. കര്‍ണാടകയിലെ ജനങ്ങള്‍ ഭീരുക്കളോ അത്യാഗ്രഹികളോ അല്ല. അവര്‍ കോണ്‍ഗ്രസിനെ വോട്ടുചെയ്ത് വിജയിപ്പിക്കും'- സോണിയാ ഗാന്ധി പറഞ്ഞു.

കര്‍ണാടകയില്‍ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ കോണ്‍ഗ്രസും ബിജെപിയും വലിയ പ്രചാരണപരിപാടികളാണ് നടത്തുന്നത്.  മെയ് പത്തിനാണ് സംസ്ഥാനത്തെ 224 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് പതിമൂന്നിനാണ് വോട്ടെണ്ണല്‍.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 14 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More