പൊതുചടങ്ങുകളില്‍ ഈശ്വരപ്രാര്‍ത്ഥന ഒഴിവാക്കണം- പി വി അന്‍വര്‍

മലപ്പുറം: പൊതുചടങ്ങുകളില്‍നിന്ന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുളള ഈശ്വരപ്രാര്‍ത്ഥനകള്‍ ഒഴിവാക്കണമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ദൈവവിശ്വാസം എല്ലാവരുടെയും മനസിലാണുളളതെന്നും വേദിയില്‍ വിശ്വാസികളല്ലാത്തവരും ഉണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണമെന്നും അടുത്ത നിയമസഭാ സമ്മേളനത്തില്‍ താന്‍ ഈ വിഷയം ഉന്നയിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. മഞ്ചേരി ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പട്ടയമേളയുടെ ഉദ്ഘാടനച്ചടങ്ങ് പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. ഈ സമയം കാലിന് സുഖമില്ലാത്ത ഒരാള്‍ മറ്റൊരാളുടെ സഹായത്തോടെയാണ് എഴുന്നേറ്റ് നിന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു പി വി അന്‍വര്‍ ഈശ്വരപ്രാര്‍ത്ഥന ഒഴിവാക്കുന്ന കാര്യം പറഞ്ഞത്. 'ദൈവവിശ്വാസം ഓരോരുത്തരുടെയും മനസിലാണ്. ഈശ്വരവിശ്വാസികളല്ലാത്തവരും ചടങ്ങുകളിലുണ്ടാവും. പൊതുപരിപാടികളില്‍ പ്രാര്‍ത്ഥന പോലുളള അനാവശ്യ ചടങ്ങുകള്‍ ഒഴിവാക്കിക്കൂടെ? പ്രായാധിക്യം കാരണം എഴുന്നേറ്റുനില്‍ക്കാന്‍ കഴിയാത്തവരെയൊക്കെ മിനുറ്റുകളോളം എഴുന്നേല്‍പ്പിച്ചുനിര്‍ത്തുന്നത് ശരിരായ കാര്യമല്ല. പൊതുപരിപാടികളില്‍നിന്നും പ്രാര്‍ത്ഥന ഒഴിവാക്കുന്ന വിഷയം നിയമസഭയില്‍ അവതരിപ്പിക്കും'- പി വി അന്‍വര്‍ പറഞ്ഞു.

മന്ത്രിമാരായ കെ രാജന്‍, വി അബ്ദുറഹിമാന്‍ എന്നിവര്‍ വേദിയിലിരിക്കെയായിരുന്നു പി വി അന്‍വര്‍ ഇക്കാര്യം പറഞ്ഞത്. ചടങ്ങില്‍ റവന്യൂ വകുപ്പിലെ ജീവനക്കാരാണ് പ്രാര്‍ത്ഥനാഗീതം ആലപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More