'ഇത് കേരളാ സ്റ്റോറി ഒറിജിനല്‍'; 2018-നെക്കുറിച്ച് ടൊവിനോ തോമസ്

വിവാദ ചിത്രം കേരളാ സ്‌റ്റോറിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടന്‍ ടൊവിനോ തോമസ്. തന്റെ ഏറ്റവും പുതിയ ചിത്രം '2018 എവരിവണ്‍ ഈസ് എ ഹീറോ' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് നടന്റെ പ്രതികരണം. 'ഇതാണ് കേരളാ സ്‌റ്റോറി ഒറിജിനല്‍' എന്ന അടിക്കുറിപ്പോടുകൂടി മലയാളികളുടെ ഒത്തൊരുമയുടെ ഓര്‍മ്മപ്പെടുത്തല്‍ എന്ന പോസ്റ്ററാണ് ടൊവിനോ തോമസ് പങ്കുവെച്ചത്. ഓരോ മലയാളികളുടെയും സിനിമയാണ് 2018 എന്നും ഓരോ മലയാളിക്കും കണ്ടിരിക്കാവുന്ന, മലയാളികളല്ലാത്തവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റുന്ന സിനിമയാണിതെന്നും ടൊവിനോ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018-ലെ കേരളത്തിലെ പ്രളയവും മലയാളികള്‍ അതിനെ അതിജീവിച്ചതുമാണ് ചിത്രത്തിന്റെ പ്രമേയം. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേയ്ന്‍, അജു വര്‍ഗീസ്, അപര്‍ണാ ബാലമുരളി, തന്‍വി റാം, ശിവദ, വിനീതാ കോശി, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, ജിബിന്‍ ഗോപിനാഥ് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 4 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More