32,000 പേരെ മതംമാറ്റി സിറിയയിലേക്ക് കടത്തിയതിന് തെളിവു തന്നാല്‍ ഒരു കോടി ഇനാം- പ്രഖ്യാപനവുമായി യൂത്ത് ലീഗ്

കോഴിക്കോട്: കേരളത്തില്‍നിന്ന് 32,000 പേരെ മതംമാറ്റി സിറിയയിലേക്ക് കടത്തിയെന്നതിന് തെളിവ് സമര്‍പ്പിക്കുന്നവര്‍ക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ച് യൂത്ത് ലീഗ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തെളിവുകള്‍ കയ്യിലുളള ആര്‍ക്കും യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലുളള കൗണ്ടറില്‍ അത് സമര്‍പ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണെന്ന് പി കെ ഫിറോസ് പറഞ്ഞു. 

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി നുണകള്‍ മാത്രം പറയുന്ന സംഘപരിവാര്‍ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിലൊന്നാണ് ലൗ ജിഹാദ് വഴി മതംമാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം. കേരളത്തില്‍ 32000 പേരെ മതംമാറ്റി എന്ന് സംഘപരിവാര്‍ സ്‌പോണ്‍സേര്‍ഡ് സിനിമ ആധികാരിക കണക്കുകള്‍ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോള്‍ ഒരു പഞ്ചായത്തില്‍നിന്ന് ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ. പക്ഷെ ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോള്‍ ഒന്നും കേള്‍ക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ്. അതുകൊണ്ട് തെളിവുകള്‍ കൊണ്ടുവരുന്നവര്‍ക്ക് ഒരുകോടി രൂപ യൂത്ത് ലീഗ് നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു'- പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളാ സ്റ്റോറി എന്ന സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമയില്‍ പറയുന്നതുപോലെ കേരളത്തിലെ മുസ്ലീം യുവാക്കള്‍ പ്രേമിച്ച് മതംമാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയ സ്ത്രീകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന് നടനും അഭിഭാഷകനുമായ ഷുക്കൂര്‍ വക്കീലും പ്രഖ്യാപിച്ചിട്ടുണ്ട്. 32000 സ്ത്രീകളുടെ വിവരമൊന്നും വേണ്ട. വെറും 32 പേരുടെയെങ്കിലും തന്നാല്‍ മതി. ഹൈക്കോടതി പോലും തളളിക്കളഞ്ഞ ലവ് ജിഹാദ് കേസിനെക്കുറിച്ച് ഒരു തെളിവുമില്ലാതെ ഒരു സമുദായത്തെയും ഒരു സംസ്ഥാനത്തെയും പ്രതിസ്ഥാനത്തുനിര്‍ത്തുന്നത് എല്ലാവരും അവസാനിപ്പിക്കണമെന്നും ഷുക്കൂര്‍ വക്കീല്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More