സര്‍ക്കാര്‍ എന്തിനാണ് ബ്രിജ് ഭൂഷണ്‍ സിംഗിനെ സംരക്ഷിക്കുന്നത്?- ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി

ഡല്‍ഹി: ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാവിലെ ഡല്‍ഹിയിലെ ജന്തര്‍ മന്തറിലുളള സമരവേദിയിലെത്തിയാണ് പ്രിയങ്ക ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ബ്രിജ് ഭൂഷണ്‍ സിംഗിനെ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് പ്രിയങ്കാ ഗാന്ധി ചോദിച്ചു. പൊലീസിന്റെ എഫ് ഐ ആറില്‍ എന്തൊക്കെയാണ് എഴുതിയിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും അത് എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും അവര്‍ ചോദിച്ചു. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കുമായി സംസാരിച്ചതിനുശേഷം മാധ്യമങ്ങളോടായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

'ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? പൊലീസ് തയാറാക്കിയ എഫ്‌ഐആറില്‍ എന്തൊക്കെയാണ് എഴുതിയിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. അവര്‍ അതെന്തുകൊണ്ടാണ് പുറത്തുവിടാത്തത്? പ്രധാനമന്ത്രി എന്തുകൊണ്ടാണ് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളോട് സംസാരിക്കാന്‍ തയാറാവാത്തത്'- പ്രിയങ്കാ ഗാന്ധി ചോദിച്ചു. ഒരുമിച്ചുനിന്ന് അനീതിക്കെതിരെ പോരാടുന്ന ഗുസ്തി താരങ്ങളെയോര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നും രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലൈംഗികചൂഷണം ആരോപിച്ച് ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ പരാതി നല്‍കിയത്. ഇതില്‍ പൊലീസ് നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് ഗുസ്തി താരങ്ങള്‍ സമരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് ബ്രിജ് ഭൂഷണെതിരെ രണ്ട് കേസുകളെടുത്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമവും പോക്‌സോ വകുപ്പും ചേര്‍ത്താണ് കേസെടുത്തത്. അതേസമയം, കേസെടുത്തതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നും പൊലീസില്‍ വിശ്വാസമില്ലെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാതെ സമരവേദി വിടില്ലെന്നും അവര്‍ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More