കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് അമിത് ഷാ; ബംഗളുരു പൊലീസ് കേസെടുത്തു

ബംഗളുരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ ബംഗളുരു പൊലീസ് കേസെടുത്തു. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, സംസ്ഥാനത്തിന്റെ ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരുടെ പരാതിയില്‍ ബംഗളുരു ഹൈഗ്രൗണ്ട് പൊലീസാണ് കേസെടുത്തത്. അമിത് ഷായ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് ഒരു ആഭ്യന്തര മന്ത്രിക്ക് ഒരിക്കലും പറയാനാവില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. 

'ഒരു സാധാരണക്കാരനാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ അയാള്‍ക്കെതിരെ നടപടിയുണ്ടാവുമായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പറയാനാകില്ല. അദ്ദേഹം ആഭ്യന്തരമന്ത്രിയാണ്. ബിജെപിയുടെ താരപ്രചാരകനല്ല. എനിക്കെതിരെ ഒരുകാര്യവുമില്ലാതെ ഇരുപതോളം കേസുകള്‍ ചുമത്തിയിട്ടുണ്ട്. അമിത് ഷായ്‌ക്കെതിരെ നടപടിയെടുക്കണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്'- ഡി കെ ശിവകുമാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സെഷന്‍ 153 എ (മതം, വംശം, ജന്മസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക), 171 ജി (തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന),  505 (2)  (വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനങ്ങള്‍), എന്നിവ പ്രകാരമാണ് പാര്‍ട്ടി എഫ് ഐ ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബെലഗാവിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കെടിയാണ് അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. 'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കുടുംബരാഷ്ട്രീയം ഉത്തുംഗത്തിലാവും. കര്‍ണാടകയില്‍ കലാപങ്ങളുണ്ടാകും. സംസ്ഥാനത്തിന്റെ വികസനം റിവേഴ്‌സ് ഗിയറിലാകും. അഴിമതി വര്‍ധിക്കും. കര്‍ണാടകയുടെ ഭാവി സുരക്ഷിതമാക്കാന്‍ സംസ്ഥാനത്തെ നരേന്ദ്രമോദിയുടെ കരങ്ങളില്‍ ഏല്‍പ്പിക്കാനുളള അവസരമാണ് കൈവന്നിരിക്കുന്നത്'-എന്നാണ് അമിത് ഷാ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More