നടക്കുന്നത് കുപ്രചാരണം, വിലക്കിന് പരിഹാരം കാണണം; ഷെയ്ന്‍ നിഗം എഎംഎംഎയ്ക്ക് കത്ത് നല്‍കി

കൊച്ചി: തനിക്കെതിരായ സിനിമാ വിലക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയ്ക്ക് നടന്‍ ഷെയ്ന്‍ നിഗം കത്ത് നല്‍കി. തനിക്കെതിരെ നടക്കുന്നത് കുപ്രചാരണമാണെന്നും  ആര്‍ഡിഎക്‌സ് സിനിമയുടെ എഡിറ്റിംഗ് കാണണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഷെയ്ന്‍ നിഗം പറഞ്ഞു. കരാറില്‍ വ്യക്തത വരുത്താനാണ് സംവിധായകരുമായി ചര്‍ച്ചകള്‍ നടത്തിയതെന്നും ഷെയ്ന്‍ എഎംഎംഎയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് ഷെയ്ന്‍ നിഗം നിര്‍മ്മാതാവ് സോഫിയാ പോളിന് അയച്ച കത്തും സോഫിയാ പോള്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് അയച്ച പരാതിയും പുറത്തുവന്നത്.

സിനിമയില്‍ ഞാന്‍ തന്നെയായിരിക്കണം നായകന്‍. നിങ്ങള്‍ വാഗ്ദാനം ചെയ്തതുപോലെ ഒരു പ്രാധാന്യം കഥാപാത്രത്തിനുളളതായി തോന്നിയില്ല. മാര്‍ക്കറ്റിംഗിലും ബ്രാന്‍ഡിംഗിലും എന്നെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കണം. എഡിറ്റിംഗിലും പോസ്റ്ററിലും ടീസറിലും എനിക്ക് പ്രാധാന്യം വേണം. ജനങ്ങള്‍ക്ക് ഞാനാണ് നായകന്‍ എന്ന് തോന്നണം-എന്നാണ് ഷെയ്ന്‍ സോഫിയാ പോളിന് അയച്ച കത്തില്‍ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഷെയ്ന്‍ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കാണണമെന്ന് ആവശ്യപ്പെടുന്നു. ഷെയിനിനെ കൂടാതെ അദ്ദേഹത്തിന്റെ അമ്മയും എഡിറ്റിംഗില്‍ ഇടപെടുന്നു. ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ ഇരുവരും കണ്ട് സിനിമയില്‍ ഷെയ്‌നുളള പ്രാധാന്യം ഉറപ്പിച്ചശേഷമേ തുടര്‍ന്ന് അഭിനയിക്കുകയുളളു എന്ന് നിലപാടെടുത്തു. പ്രമോഷന്‍ പരിപാടികളിലും പോസ്റ്ററിലും വരെ ഷെയ്‌നിന്റെ അമ്മ ഇടപെടുന്നു. സമയത്ത് സെറ്റിലെത്തിയിരുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് സോഫിയാ പോള്‍ പരാതിയില്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More