ബഫര്‍ സോണ്‍ നിയന്ത്രണം: ഖനനത്തിനും വന്‍കിട നിര്‍മ്മാണത്തിനും മാത്രം- സുപ്രീം കോടതി

ഡല്‍ഹി: സംരക്ഷിത വനങ്ങള്‍ക്കും ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ബഫര്‍ സോണ്‍ പ്രഖ്യാപിച്ച നടപടിക്ക് ഇളവ് നല്‍കി സുപ്രീംകോടതി. ഇതനുസരിച്ച് ഇനിമേല്‍ സമ്പൂര്‍ണ്ണ നിയന്ത്രണം ഉണ്ടാവില്ല. എന്നാല്‍ ഖനനം, വന്‍കിട കെട്ടിട നിര്‍മ്മാണം എന്നിവക്ക് നേരത്തെ വ്യവസ്ഥ ചെയ്ത നിയന്ത്രണങ്ങള്‍ തുടരും.  

ബഫര്‍ സോണില്‍ കെട്ടിട നിര്‍മ്മാണമുള്‍പ്പെടെ എല്ലാ വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഖനന പ്രവര്‍ത്തനങ്ങളും തടഞ്ഞുകൊണ്ട് സമ്പൂര്‍ണ്ണ നിയന്ത്രണമാണ് നിലവിലുണ്ടായിരുന്നത്.  കഴിഞ്ഞ ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച്, സംരക്ഷിത ഉദ്യാനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ വിധിക്കാണ് ഇപ്പോഴത്തെ കോടതിവിധിയില്‍ വ്യക്തത കൈവന്നിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷത്തെ കോടതി വിധിയില്‍ വ്യക്തത തേടി മഹാരാഷ്ട്രയിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. ഇതിനുമേല്‍  ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് ഇളവുകളോടുകൂടി ബഫര്‍ സോണ്‍ നിയന്ത്രണം തുടരാനുള്ള വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 

Contact the author

National

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More