നിയമം നടപ്പിലാക്കുന്നവനെപ്പോലെ സാധാരണക്കാരന് കാര്‍ വാങ്ങാന്‍ കഴിയണമെന്നില്ല- എ ഐ ക്യാമറക്കെതിരെ ഗണേഷ് കുമാര്‍

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ എ ഐ ക്യാമറ ഉപയോഗിച്ച് നടത്തുന്ന ട്രാഫിക് പരിഷ്‌കരണത്തിനെതിരെ വിമര്‍ശനവുമായി പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍. നിയമം നടപ്പിലാക്കുന്നവനെപ്പോലെ സാധാരണക്കാരന് കാര്‍ വാങ്ങാന്‍ കഴിയണമെന്നില്ലെന്നും മാതാപിതാക്കള്‍ക്കൊപ്പം കുഞ്ഞിനെ ബൈക്കില്‍ കൊണ്ടുപോകുന്നതിന് പിഴയീടാക്കുന്നത് ദ്രോഹമാണെന്നും ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കുഞ്ഞുങ്ങളെ ട്രോള്‍ വീഡിയോകളില്‍ കാണുന്നതുപോലെ ചാക്കില്‍ക്കെട്ടി കൊണ്ടുപോകാനാവില്ലെന്നും നിയമങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടിയുളളതാകണമെന്നും അദ്ദേഹം വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കുഞ്ഞുങ്ങളെ നെഞ്ചോടുചേര്‍ത്ത് കൊണ്ടുപോകുന്നവരെ ഉപദ്രവിക്കരുത്. പൊതുഗതാഗതം തകരുകയാണ്. സാധാരണക്കാരാണ് ഇപ്പോള്‍ സ്‌കൂട്ടറും ബൈക്കുമെല്ലാം ഉപയോഗിക്കുന്നത്. എ ഐ ക്യാമറയുടെ കാര്യത്തില്‍ എന്റെ നിലപാട് ഞാന്‍ എവിടെയും പറയും. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ്. അവരെ നിരാശപ്പെടുത്തുന്ന പുതിയ പരിഷ്‌കാരം വലിയ അപകടങ്ങള്‍ക്ക് വഴിതെളിയിക്കും. നിയമലംഘനങ്ങള്‍ക്ക് പിഴചുമത്തുന്നത് നല്ല കാര്യമാണെങ്കിലും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുളള നിയന്ത്രണങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'-ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More