മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയും ബൈക്കിലുണ്ടെങ്കില്‍ പിഴയീടാക്കും - ഗതാഗത മന്ത്രി

തിരുവനന്തപുരം: മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയും ബൈക്കിലുണ്ടായാല്‍ പിഴയീടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയും സഞ്ചരിച്ചാല്‍ മൂന്നുപേര്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തതായാണ് എ ഐ ക്യാമറ രേഖപ്പെടുത്തുകയെന്നും അത് നിയമലംഘനമായതിനാല്‍ പിഴ ഈടാക്കേണ്ടിവരുമെന്നും ആന്റണി രാജു പറഞ്ഞു. സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്ന കാര്യമാണിതെന്നും അതില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു. 'അപകടങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കുപറ്റുന്ന വാര്‍ത്തകള്‍ നിരവധിയാണ്. കുട്ടികളുടെ സുരക്ഷ വളരെ പ്രധാനമാണ്. ഈ നിയമത്തിന് വളരെ പ്രാധാന്യമുണ്ട്. കുട്ടികള്‍ക്ക് രക്ഷിതാവിനൊപ്പം ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യാം. എന്നാല്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നവരുടെ എണ്ണം 2 ആയിരിക്കണം'- ആന്റണി രാജു പറഞ്ഞു. മന്ത്രിമാരുടെയുള്‍പ്പെടെയുളള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് നിയമങ്ങളില്‍ ഇളവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More