നിയമസംവിധാനത്തെ വിശ്വസിച്ചാണ് കോടതിയെ സമീപിച്ചത്; സൂറത്ത് കോടതി വിധിയില്‍ പി സി വിഷ്ണുനാഥ്

കൊല്ലം: കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സൂറത്ത് കോടതി തളളിയതില്‍ പ്രതികരണവുമായി കുണ്ടറ എംഎംഎയും കോണ്‍ഗ്രസ് നേതാവുമായ പി സി വിഷ്ണുനാഥ്. രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതിയുടെ വിധി അപ്രതീക്ഷിതമാണെന്നും നിയമസംവിധാനത്തിലുളള വിശ്വാസംകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

'ഒരു രാഷ്ട്രീയ പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ രണ്ടുവര്‍ഷം വരെ ശിക്ഷ, പാര്‍ലമെന്റ് അംഗത്വം റദ്ദാക്കല്‍, തൊട്ടുപിന്നാലെ തന്നെ ഔദ്യോഗിക വസതിയൊഴിയാന്‍ നോട്ടീസ്... അസാധാരണമായ കാര്യങ്ങളാണ് നടന്നത്. നിയമസംവിധാനത്തിലുളള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചത്. പക്ഷെ, നിരാശയായിരുന്നു ഫലം'- പി സി വിഷ്ണുനാഥ് പറഞ്ഞു. അപ്പീലുമായി മേല്‍ക്കോടതികളെ സമീപിക്കാനാണ് തീരുമാനമെന്നും വിഷയത്തിലെ രാഷ്ട്രീയം ജനങ്ങളെ അറിയിക്കാന്‍  പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുളള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതിയാണ് തളളിയത്. ഇനി ഹര്‍ജിയുമായി രാഹുല്‍ ഗാന്ധി ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് സാധ്യത. കുറ്റക്കാരനാണെന്ന വിധിയും ശിക്ഷ അനുഭവിക്കണമെന്ന വിധിയും സ്‌റ്റേ ചെയ്യണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം. കര്‍ണാടകയിലെ കോലാറില്‍ 2019-ല്‍ നടത്തിയ പ്രസംഗത്തിലെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്. എല്ലാ കളളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പേരുവന്നത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 13 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More