പേഴ്‌സണല്‍ സ്റ്റാഫിനെ മൂക്കില്‍ കയറ്റുമെന്ന ഭീഷണിയൊന്നും വേണ്ട- വി ഡി സതീശന്‍

തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസ് ഉപരോധവുമായി ബന്ധപ്പെട്ട് തന്റെ പേഴ്‌സണ്‍ സ്റ്റാഫുകള്‍ക്ക് മെമ്മോ നല്‍കിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പേഴ്‌സണ്‍ സ്റ്റാഫിന് മെമ്മോ നല്‍കിയതിനുപിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പ്രതിപക്ഷത്തെ ഭയപ്പെടുത്തി നിര്‍ത്താനുളള നീക്കമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്റ്റാഫിന്റെ പേരുവിവരങ്ങളും സ്ഥാനങ്ങളും പോലും തെറ്റിച്ചാണ് മെമ്മോ അയച്ചിരിക്കുന്നതെന്നും എംഎല്‍എമാരുടെ സ്റ്റാഫുകല്‍ക്ക് നോട്ടീസയക്കാനുളള ധൈര്യം നിയമസഭാ സെക്രട്ടറിയേറ്റിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

'പേരുതെറ്റിച്ച്, അവരുടെ സ്ഥാനങ്ങള്‍ തെറ്റിച്ചൊക്കെയാണ് മെമ്മോ അയച്ചിരിക്കുന്നത്. എനിക്ക് ഇല്ലാത്ത ഒരു പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ പേരുപറഞ്ഞൊക്കെ കത്തയച്ചിട്ടുണ്ട്. എത്ര ലാഘവത്തോടെയാണ് നിയമസഭാ സെക്രട്ടറിയേറ്റ് ഇത് ചെയ്യുന്നത്. സ്പീക്കര്‍ ഇതറിഞ്ഞിട്ടുണ്ടെങ്കില്‍ ഗൗരവതരമായി ഇക്കാര്യത്തില്‍ ഇടപെടണം. ഞങ്ങളെ ആരും പേടിപ്പിക്കാന്‍ വരണ്ട. എന്റെ സ്റ്റാഫിനെ കെട്ടിത്തൂക്കും മൂക്കില്‍ കയറ്റുമെന്നൊക്കെയുളള ഭീഷണിയുമായി ഇങ്ങോട്ട് വരേണ്ട. ഞങ്ങള്‍ തെളിവുതരാം. മന്ത്രിമാരുടെ സ്റ്റാഫുകള്‍ അവിടെ നിന്ന് ഫോട്ടോകളും വീഡിയോയും എടുത്തിട്ടുണ്ട്. എംഎല്‍എമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് ഒരാള്‍ക്കുപോലും നോട്ടീസയക്കാന്‍ നിയമസഭാ സെക്രട്ടറിയേറ്റിന് ധൈര്യമില്ല. ഇതൊക്കെ എകെജി സെന്ററില്‍നിന്നുളള നിയന്ത്രണമാണ്. മുഖ്യമന്ത്രിയാണ് ഭയപ്പെടുത്താന്‍ നോക്കുന്നത്. സ്പീക്കര്‍ അതിന് വഴങ്ങരുത് എന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന'-വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്പീക്കറുടെ ഓഫീസിനുമുന്നില്‍ പ്രതിപക്ഷ എംഎല്‍എമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതിനാണ് പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് മെമ്മോ അയച്ചത്. ബിജു, നിസാര്‍ എന്നിവരുടെ മെമ്മോ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് മടക്കി. വിനീത് എന്നയാളുടെ മെമ്മോ കൈപ്പറ്റി.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 22 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More