പോകുന്നവർ പോകട്ടെ; ബാബു ജോർജ്ജിന്റെ രാജിയെക്കുറിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജിന്റെ രാജിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബാബു ജോര്‍ജ്ജ് പാര്‍ട്ടി വിട്ടതുകൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും പോകുന്നവര്‍ പോകട്ടെ എന്നുമാണ് വി ഡി സതീശന്‍ പറഞ്ഞത്. അച്ചടക്ക ലംഘനം നടത്തിയതിന് ബാബു സസ്‌പെന്‍ഷനിലായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ചില നേതാക്കള്‍ അനുവദിക്കുന്നില്ലെന്നും വേറിട്ട അഭിപ്രായമുളളവരെ ഭയപ്പെടുത്തി നിശബ്ദരാക്കുകയാണെന്നും ആരോപിച്ചാണ് ബാബു ജോര്‍ജ്ജ് കോണ്‍ഗ്രസ് വിട്ടത്. 

അതേസമയം, പാര്‍ട്ടി വിട്ട (കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം) ജോണി നെല്ലൂര്‍ അത്ര പ്രധാനപ്പെട്ട നേതാവൊന്നുമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദ്ദേഹത്തിന്റെ കേരളാ കോണ്‍ഗ്രസില്‍നിന്നുളള രാജി യുഡിഎഫിനെ ബാധിക്കില്ലെന്നും വര്‍ഷങ്ങളായി ജോണി യുഡിഎഫുമായി സഹകരിക്കാറില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമ്പോള്‍ പല നേതാക്കളും രാജിവെക്കും. അതൊന്നും പാര്‍ട്ടിയെ ബാധിക്കില്ല. ജോണി നെല്ലൂര്‍ കേരളാ കോണ്‍ഗ്രസുകാരനായാണ് യുഡിഎഫിലെത്തിയത്. അദ്ദേഹം രാജിവെച്ചതിനാല്‍ വേറൊരാളെ കേരളാ കോണ്‍ഗ്രസ് യുഡിഎഫ് യോഗത്തിലേക്ക് അയക്കും. വര്‍ഗീയ- ഫാസിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കു മാത്രമേ യുഡിഎഫില്‍ നില്‍ക്കാനാവുകയുളളു'- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More