'ഇസ്ലാമിക രാജ്യമെന്നോ മറ്റോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്‍'; തലശേരിയിലെ വിവാദ കമാനത്തെക്കുറിച്ച് അബ്ദുറബ്ബ്

മലപ്പുറം: തലശേരി നഗരസഭാ പരിധിയിലുളള തിരുവങ്ങാട് വാര്‍ഡില്‍ 'രാമരാജ്യത്തിലേക്ക് സ്വാഗതം' എന്നെഴുതിയ കമാനം സ്ഥാപിച്ചതില്‍ പ്രതികരണവുമായി മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ അബ്ദുറബ്ബ്. ഇരട്ടച്ചങ്കന്റെ കേരളത്തില്‍, കമ്മ്യൂണിസ്റ്റ് കോട്ടയെന്ന് അഹങ്കരിക്കുന്ന തലശേരിയില്‍ വെച്ച ബോര്‍ഡാണിതെന്ന് അബ്ദുറബ്ബ് പറഞ്ഞു. രാമരാജ്യത്തേക്ക് എന്നായത് നന്നായി, ഇസ്ലാമിക രാജ്യത്തേക്ക് എന്നോ മറ്റോ ആയിരുന്നെങ്കില്‍ എന്തായേനേ പുകില് എന്ന് അദ്ദേഹം ചോദിച്ചു.  ഫേസ്ബുക്കിലൂടെയായിരുന്നു അബ്ദുറബ്ബിന്റെ പ്രതികരണം.

'യുപിയിലെ ഏതോ കുഗ്രാമത്തില്‍വെച്ച മലയാളം ബോര്‍ഡല്ല, ഇരട്ടച്ചങ്കന്റെ കേരളത്തില്‍, കമ്മ്യൂണിസ്റ്റ് കോട്ടയെന്ന് അഹങ്കരിക്കുന്ന തലശേരിയില്‍ സംഘപരിവാര്‍ വെച്ച ബോര്‍ഡാണിത്. സ്വാഗതം 'രാമരാജ്യത്തിലേക്ക്' എന്നായത് എത്ര നന്നായി... ഇസ്ലാമിക രാജ്യത്തിലേക്ക് എന്നോ മറ്റോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്... അഞ്ചാറ് യുഎപിഎ, അഞ്ചാറ് ദിവസം അന്തിച്ചര്‍ച്ച, ബോര്‍ഡ് വെച്ചവരുടെ ഐ എസ് ബന്ധം, അവര്‍ കേള്‍ക്കുന്ന സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍, അവര്‍ വായിക്കുന്ന പുസ്തകങ്ങള്‍ മുതല്‍ പഠിച്ച മദ്രസകള്‍ വരെ... ചര്‍ച്ചകളും അന്വേഷണങ്ങളും കൊഴുക്കുമായിരുന്നു. പടച്ചോന്‍ കാത്തു'- എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിഷുമഹോത്സവത്തിന്റെ ഭാഗമായാണ് വിവാദ കമാനം സ്ഥാപിച്ചത്. ദേവസ്വം ബോര്‍ഡിനു കീഴിലുളള ക്ഷേത്രമാണെങ്കിലും ബിജെപി സ്വാധീന മേഖലയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബോര്‍ഡ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഡി വൈ എഫ് ഐ 'ആരുടെയും രാജ്യത്തേക്കല്ല, തിരുവങ്ങാടിന്റെ മണ്ണിലേക്ക് സ്വാഗതം' എന്നെഴുതിയ മറുപടി ബോര്‍ഡ് സ്ഥലത്ത് സ്ഥാപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More