ആര്‍ എസ് എസൂമായി ചര്‍ച്ച നടത്തി ക്രിസ്തീയ വിഭാഗത്തിനെതിരായ അക്രമം അവസാനിപ്പിക്കാനാവില്ല- എം വി ഗോവിന്ദന്‍

കണ്ണൂര്‍: ആര്‍ എസ് സുമായി ചര്‍ച്ച നടത്തിയാല്‍ ക്രിസ്തീയ വിഭാഗത്തിനെതിരായ അക്രമം അവസാനിപ്പിക്കാന്‍ കഴിയുമെന്നത് തെറ്റായ ധാരണയാണ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഫാസിസ്റ്റ് സംവിധാനത്തിന്റെ ഭാഗമായി പോകുന്ന സംഘടനയാണ് ആര്‍ എസ് എസ്. ജനങ്ങള്‍ ഇതെല്ലാം കൃത്യമായി മനസ്സിലാക്കുന്നുണ്ട്. ആര്വ് എസ് എസിന്റെയും ബിജെപിയുടെയും ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാന്‍ തക്ക മതനിരപേക്ഷ ഉള്ളടക്കമുള്ള ജനതയാണ് കേരളത്തിലേത്. അതുകൊണ്ടുതന്നെ ആര്‍ എസ് എസുമായി എന്തെങ്കിലും തരത്തില്‍ ചര്‍ച്ച നടത്തിയാല്‍ അവര്‍ കൃസ്തീയ വിശ്വാസികള്‍ക്കെതിരായ ആക്രമം അവസാനിപ്പിക്കും എന്ന് അവര്‍ വിശ്വസിക്കില്ല- സി പി എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ബിജെപി നേതാക്കളും പ്രവര്‍ത്തകരും വ്യാപകമായി ബിഷപ്പുമാരെയും ക്രിസ്തീയ പുരോഹിതരെയും സന്ദര്‍ശിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നലെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് പാമ്പ്ലാനിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു, കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയുടെ കൃസ്തീയ സമൂഹത്തിലേക്കുള്ള നീക്കം വളരെ ഗൌരവത്തോടെയാണ് കാണുന്നത്. ഇതിന്റെ തെളിവാണ് കോണ്‍ഗ്രസ് സിപിഎം നേതാക്കളുടെ പ്രസ്താവനകളും സന്ദര്‍ശനവും. 

ഇതിനിടെ കെ റെയില്‍ അനിവാര്യമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വന്ദേ ഭാരത്‌ ട്രെയിനും കെ റെയിലും തമ്മില്‍ യാതൊരു താരതമ്യവുമില്ല. കെ റെയില്‍ കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ സര്‍വീസ് നടത്തുന്ന ട്രെയിനാണ്. കേരളത്തെ മുഴുവനായി ഒറ്റ നഗ്ഗരമാക്കുക എന്നതാണ് കെ റെയിലിന്റെ ലക്‌ഷ്യം. സംസ്ഥാനത്തിന് ഏറ്റവും അനിവാര്യമായ പദ്ധതിയാണത്. ഇന്നല്ലെങ്കില്‍ നാളെ ആ പദ്ധതി കേരളത്തില്‍ വന്നേതീരുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.  

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 4 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More