യുഎപിഎ കേസ്: അലന്‍ ഒന്നാം പ്രതി, എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ശുഐബിനെ ഒന്നാം പ്രതിയാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. താഹയാണ് രണ്ടാം പ്രതി. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍  മൂന്നാം പ്രതിയായി ചേര്‍ത്തിട്ടുള്ളത് സി.പി. ഉസ്മാന്‍ എന്നയാളെയാണ്. ഇയാള്‍ ഒളിവിലാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അലന്‍, താഹ എന്നിവരെ അറസ്റ്റുചെയ്ത് ആറുമാസം പൂര്‍ത്തീകരിക്കുന്ന വേളയിലാണ് ഇപ്പോള്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഇരുവരും മാവോയിസ്റ്റ് സംഘടനയില്‍ അംഗങ്ങളാണെന്നും രഹസ്യയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നതായാണ് വിവരം.

യുഎപിഎ ചുമത്തി സംസ്ഥാന പോലീസ്‌ ഇവരെ അറസ്റ്റ് ചെയ്തിട്ട് മെയ് 1 വരുമ്പോള്‍ ആറുമാസം തികയും. 2019 നവംബര്‍ 1-ന് രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ച് ഇവരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. 20 ഉം, 22 ഉം വയസ്സ് പ്രായമുള്ള ഈ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേസ് പിന്നീട് എന്‍ഐഎ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെയും സിപിഎമ്മിലെ ഒരു വിഭാഗം അനുഭാവികളുടെയും സാംസ്കാരിക, മാധ്യമ രംഗങ്ങളിലുള്ള പ്രമുഖരുടെയും പ്രതിഷേധം കണക്കിലെടുത്ത് കേസ് എന്‍ഐഎയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെത്തന്നെ തിരിച്ചേല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നുവെങ്കിലും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് തുടര്‍ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More