ട്രെയിന്‍ തീവയ്പ്പ് തെരഞ്ഞെടുപ്പിനു മുന്നോടിയായുളള രാഷ്ട്രീയ ഗൂഢാലോചനയാണോ എന്ന് അന്വേഷിക്കണം- വി ഡി സതീശന്‍

ഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് തെരഞ്ഞെടുപ്പിനു മുന്നോടിയായുളള രാഷ്ട്രീയ ഗൂഢാലോചനയാണോ എന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാധാരണ തെരഞ്ഞെടുപ്പ് വരുന്നതിനു മുന്നോടിയായാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്‍പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തീവയ്പ്പിനുപിന്നിലെ സാധ്യതകള്‍ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'തീവയ്പ്പുകേസില്‍ എല്ലാ സാധ്യതകളും അന്വേഷിക്കണം. സംഭവത്തില്‍ രാഷ്ട്രീയം പ്രവര്‍ത്തിച്ചിട്ടുണ്ടോ, വര്‍ഗീയതയാണോ തീവ്രവാദ സംഘടനകളാണോ അതോ ഒരു വ്യക്തിയുടെ വിക്രിയകള്‍ മാത്രമാണോ തുടങ്ങിയവയെല്ലാം ഗൗരവമായി അന്വേഷിക്കണം'- വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ ഭാഗത്തുനിന്നും ബോധപൂര്‍വ്വമായ ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്നും കേസിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വന്നാലെ സത്യാവസ്ഥ മനസിലാവുകയുളളു എന്നും വി ഡ സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 10 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More