ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം- മമതാ ബാനര്‍ജി

കൊല്‍ക്കത്ത: രാമനവമി ആഘോഷങ്ങളുടെ പേരില്‍ മുസ്ലീങ്ങള്‍ക്കും മുസ്ലീം ആരാധനാലയങ്ങള്‍ക്കുമെതിരെ വ്യാപക അതിക്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഹിന്ദുക്കള്‍ ഉറപ്പുവരുത്തണമെന്ന്  മമതാ ബാനര്‍ജി പറഞ്ഞു. അക്രമം പ്രോത്സാഹിപ്പിക്കാനും സംഘര്‍ഷം സൃഷ്ടിക്കാനും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങളൊന്നും നടക്കുന്നില്ലെന്ന് ഹിന്ദു സഹോദരന്മാര്‍ ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും മമത പറഞ്ഞു. ഈസ്റ്റ് മെദ്നിപൂരിലെ കെജൂരിയില്‍ നടന്ന റാലിക്കിടെയായിരുന്നു അവരുടെ പ്രതികരണം.

'രാമനവമി കഴിഞ്ഞ് അഞ്ചുദിവസമായിട്ടും അവര്‍ ഘോഷയാത്രകള്‍ നടത്തുകയാണ്. ഇത് ഉത്സവമാണോ?  എങ്കില്‍ എതിര്‍പ്പില്ല. എന്നാല്‍, തോക്കും ബോംബുമെടുത്ത് പൊലീസിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് റാലി നടത്താന്‍ അനുവദിക്കില്ല. മനപ്പൂര്‍വ്വം സംഘര്‍ഷവും കലാപവും സൃഷ്ടിക്കാനായി അവര്‍ ന്യൂനപക്ഷങ്ങള്‍ കൂടുതലുളള മേഖലകളിലൂടെയാണ് റാലികള്‍ നടത്തുന്നത്. പാവപ്പെട്ട തെരുവുകച്ചവടക്കാരുടെ ഉന്തുവണ്ടികള്‍ക്ക് തീകൊടുക്കുകയാണ്'- മമത പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏപ്രില്‍ ആറിന് ഹനുമാന്‍ ജയന്തി ദിനത്തില്‍ വീണ്ടും ഇത്തരം ആക്രമണങ്ങള്‍ നടത്താനാണ് അവരുടെ പദ്ധതിയെന്നും ബംഗാളില്‍ മാത്രമല്ല രാജ്യത്തുടനീളം അവര്‍ ഇത്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. അതേസമയം, രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്കുകാരണം മുസ്ലീങ്ങളാണെന്ന് ആരോപിച്ച് ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചു. മുസ്ലീം സമുദായാംഗങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് രാജ്യത്തുടനീളം അക്രമങ്ങള്‍ നടത്തിയതെന്നും ഹിന്ദുമത ഘോഷയാത്രകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും എന്‍ജിഒയുടെ ഹര്‍ജിയില്‍ പറയുന്നു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 9 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More