എലത്തൂരില്‍ നടന്നത് ആസൂത്രിത ഭീകരപ്രവര്‍ത്തനം- ഇ പി ജയരാജന്‍

തിരുവനന്തപുരം: കോഴിക്കോട് എലത്തൂരില്‍വെച്ച് ട്രെയിനില്‍ തീവെപ്പുണ്ടായ സംഭവം ആസൂത്രിത ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുളള ശ്രമമാണ് നടന്നതെന്നും സര്‍ക്കാര്‍ കുറ്റവാളികളെ കണ്ടെത്താനുളള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ഇപി ജയരാജന്റെ പ്രതികരണം.

'കേരളത്തിന്റെ സമാധാന അന്തരീഷം ദുര്‍ബലപ്പെടുത്താനുളള ഗൂഢശ്രമമാണ് നടന്നത്. ഇതിന്റെ അടിവേര് കണ്ടെത്തണം. എല്ലാ മേഖലകളിലും ജാഗ്രതയുണ്ടാവണം. കേരളംപോലൊരു സംസ്ഥാനത്ത് ഇത്തരത്തിലൊരു അതിക്രമം നടക്കാന്‍ യാതൊരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ ആരാണ് ഇതിനുപിന്നില്‍, ഇതിന്റെ വേര് എവിടെയാണ് തുടങ്ങിയ കാര്യങ്ങളെല്ലാം അടുത്ത ദിവസങ്ങളില്‍തന്നെ പുറത്തുവരുമെന്നാണ് കരുതുന്നത്'- ഇപി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ട്രെയിനില്‍ തീവയ്പ്പുനടത്തിയ പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടി. നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫിയെയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ഷാറൂഖിനെ കണ്ണൂരില്‍നിന്നുളള പ്രത്യേക അന്വേഷണ സംഘമാണ് കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 4 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More