മോഹന്‍ലാല്‍ കാപട്യക്കാരന്‍; മരിക്കുംമുന്‍പ് എല്ലാം തുറന്നെഴുതും- ശ്രീനിവാസന്‍

കൊച്ചി: മോഹന്‍ലാല്‍ കാപട്യക്കാരനാണെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍. മോഹന്‍ലാലുമായി മെച്ചപ്പെട്ട ബന്ധമല്ല തനിക്കുളളതെന്നും അദ്ദേഹത്തിന്റെ കാപട്യത്തെക്കുറിച്ച് പലതവണ താന്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. മരിക്കുന്നതിനുമുന്‍പ് ഇക്കാര്യങ്ങളെല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

അടുത്തിടെ ശ്രീനിവാസന്‍ അസുഖബാധിതനായി ഏറെനാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. സുഖംപ്രാപിച്ചതിനുശേഷം മഴവില്‍ മനോരമയിലെ ഒരു പരിപാടിയില്‍ മോഹല്‍ലാലിനൊപ്പം പങ്കെടുക്കുകയും വേദിയില്‍വെച്ച് മോഹന്‍ലാല്‍ ശ്രീനിവാസനെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിക്കുകയും ചെയ്തിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇതേക്കുറിച്ചുളള ചോദ്യത്തിന് 'മഴവില്‍ മനോരമയുടെ പരിപാടിക്കുപോയപ്പോള്‍ എന്നെ കണ്ട മോഹന്‍ലാല്‍ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിച്ചു. അന്ന് ആളുകള്‍ ചോദിച്ചു അതേക്കുറിച്ച് എന്തുതോന്നിയെന്ന്. മോഹല്‍ലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് വെറുതെയല്ലെന്ന് തോന്നി എന്ന് ഞാന്‍ പറഞ്ഞു'- എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കപില്‍ദേവിന് കേണല്‍ പദവി കിട്ടിയപ്പോള്‍ തനിക്കും ലഭിക്കുമോ എന്ന് മോഹന്‍ലാല്‍ വിളിച്ച് അന്വേഷിച്ചിരുന്നെന്നും അതാണ് സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാര്‍ എന്ന സിനിമയ്ക്ക് പ്രചോദനമായതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More