കെ സുരേന്ദ്രനെതിരെ സിപിഎം പരാതി നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസത് ചെയ്യും- വി ഡി സതീശന്‍

തിരുവനന്തപുരം: വനിതാ നേതാക്കള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തില്‍ സിപിഎം കേസ് കൊടുക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അത് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വന്തം പാര്‍ട്ടിയിലുളള വനിതകളെ ഏറ്റവും മ്ലേച്ഛമായ രീതിയില്‍ അധിക്ഷേപിച്ചിട്ടും ഒരു സിപിഎം നേതാവിന്റെയും ചുണ്ടനങ്ങുന്നില്ലെന്നും സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ യുഡിഎഫ് ശക്തമായി പ്രതിഷേധിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. കെ  സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചുകൊഴുത്ത് പൂതനകളെപ്പോലെയായി എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ബിജെപി അധ്യക്ഷന്‍ സ്വന്തം പാര്‍ട്ടിയിലുളള വനിതകളെ ഏറ്റവും മ്ലേച്ഛമായ രീതിയില്‍ അധിക്ഷേപിച്ചിട്ടും ഒരു സിപിഎം നേതാവിന്റെയും ചുണ്ടനങ്ങിയില്ല. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡന്മാരെ യുഡിഎഫ് എംഎല്‍എമാര്‍ മര്‍ദ്ദിച്ചുവെന്ന് കളളപ്രചാരണം നടത്തിയ മുഖ്യമന്ത്രിയുടെ ചുണ്ടനങ്ങിയില്ല, കെ കെ രമ വ്യാജ പ്ലാസ്റ്ററിട്ടതാണെന്ന് വ്യാജ ആരോപണം ഉന്നയിച്ച പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെയും ചുണ്ടനങ്ങിയില്ല. കെ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ യുഡിഎഫ് ശക്തമായി പ്രതിഷേധിക്കുന്നു. സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം. സിപിഎമ്മില്‍നിന്ന് ആരും പരാതി നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ തന്നെ പരാതി കൊടുക്കും'- വി ഡി സതീശന്‍ പറഞ്ഞു. 

Contact the author

National Desk

Recent Posts

Web Desk 8 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 23 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More