ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞവര്‍ക്ക് തടവുശിക്ഷ; വധശ്രമം നിലനില്‍ക്കില്ലെന്ന് കോടതി

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്കും രണ്ടുവര്‍ഷം വീതം തടവുശിക്ഷ നല്‍കാന്‍ കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസില്‍ 88-ാം പ്രതിയായ ദീപക് ചാലാട് മൂന്നുവര്‍ഷവും 18-ാം പ്രതി സി ഒ ടി നസീര്‍, 99-ാം പ്രതി ബിജു പറമ്പത്ത് എന്നിവര്‍ രണ്ടു വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. മുന്‍ എം എല്‍ എമാരായ സി കൃഷ്ണന്‍, കെ കെ നാരായണന്‍ എന്നിവരെ കോടതി വെറുതെ വിട്ടു. കേസില്‍ ആകെ 113 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 110 പേരെയാണ് കോടതി വെറുതെ വിട്ടത്. 

പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് പ്രകാരമാണ് മൂവര്‍ക്കും ശിക്ഷ വിധിച്ചത്. കേസില്‍ വധാശ്രമമൊ ഗൂഡാലോചനയൊ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. നാലുവര്‍ഷത്തിലധികം നീണ്ട വിചാരണക്ക് ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. 2013 ഒക്ടോബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് അത്ലറ്റിക് മീറ്റിന്‍റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹന വ്യൂഹത്തിന് നേരെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ വരവ് പ്രമാണിച്ച് കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ ഉപരോധ സമരം നടത്തിയ പ്രവര്‍ത്തകര്‍ വാഹാനവ്യൂഹം കടന്നുപോകുന്നതിനിടെ കല്ലേറ് നടത്തുകയായിരുന്നു. കല്ലേറില്‍ കാറിന്റെ ചില്ല് പൊട്ടുകയും മുഖ്യമന്തിയുടെ തലക്കും നെഞ്ചിനും പരിക്കേല്‍ക്കുകയും ചെയ്തു . 

ശിക്ഷിക്കപ്പെട്ട സി ഒ ടി നസീര്‍ സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റിയംഗവും മുന്‍സിപ്പല്‍  കൌണ്‍സിലറുമായിരുന്നു. ബിജു പറമ്പത്ത് ഡി വൈ എഫ് ഐ ഭാരവാഹിയായിരുന്നു. വധിക്കുക എന്ന ഉദ്ദേശത്തോടെ മാരാകായുധങ്ങളുമായാണ് സംഘം എത്തിയത് എന്നും ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്ട് എന്നുമായിരുന്നു എഫ് ഐ ആര്‍. എന്നാല്‍ ഗൂഡാലോചനയും വധശ്രമവും തെളിയിക്കാന്‍ കഴിഞ്ഞില്ല. 

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More