നീ കിലോയ്ക്ക് മുന്നൂറുരൂപ തന്നാല്‍ എനിക്ക് മറ്റൊരു തത്വവുമില്ല എന്ന് പറയുന്നത് ക്രിസ്തീയ വിശ്വാസമല്ല- എം എ ബേബി

കണ്ണൂര്‍: തലശേരി ആര്‍ച്ച്ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. റബ്ബറിന്റെ വില കിലോയ്ക്ക് മുന്നൂറു രൂപയാക്കിയാല്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കേരളത്തില്‍നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരാമെന്ന് പറയുന്ന പാംപ്ലാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണെന്നും നീ എനിക്ക് കിലോയ്ക്ക് മുന്നൂറുരൂപ തന്നാല്‍ എനിക്ക് മറ്റൊരു തത്വവുമില്ല എന്ന് പറയുന്നത് ക്രിസ്തീയ വിശ്വാസമല്ലെന്നും എം എ ബേബി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണെന്നും അവര്‍ ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍ക്ക് ചെവികൊടുക്കില്ലെന്നും എം എ ബേബി പറഞ്ഞു. 'ആര്‍എസ്എസ് സര്‍ക്കാര്‍ റബ്ബറിന്റെ വില കൂട്ടാന്‍പോകുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അവര്‍ കര്‍ഷകരെ കൂടുതല്‍ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ഫാദര്‍ സ്റ്റാന്‍ സ്വാമിയെയോ ആക്രമിക്കപ്പെട്ട മറ്റ് ക്രിസ്തീയ വിശ്വാസികളെയോ കുറിച്ചുമാത്രമല്ല, നീതിയെക്കുറിച്ചും ക്രിസ്ത്യാനികള്‍ ആലോചിക്കണം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ ഭാഗത്തുനില്‍ക്കാനാണ്. അല്ലാതെ മുന്നൂറുരൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'- എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 4 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More