മാക്‌സിന്റെ ചിത്രം വച്ചാലും അംഗീകരിക്കില്ല; കലശം ഘോഷയാത്രയില്‍ പി ജയരാജന്റെ ഫോട്ടോ വച്ചതിനെതിരെ എംവി ഗോവിന്ദന്‍

കണ്ണൂര്‍: കതിരൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുളള കലശം ഘോഷയാത്രയില്‍ പി ജയരാജന്റെ ചിത്രം വച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പി ജയരാജന്റെ ചിത്രം വെച്ചത് അംഗീകരിക്കാനാവില്ലെന്നും കലശത്തില്‍ പാര്‍ട്ടി നേതാക്കളുടെ ചിത്രവും ചിഹ്നവും ഉള്‍പ്പെടുത്തിയത് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ കാര്യമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നും വിശ്വാസവുമായി ബന്ധപ്പെട്ട് മാക്‌സിന്റെ ചിത്രം വെച്ചാലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരിലെ കാവുകളിലും ക്ഷേത്രങ്ങളിലും താലപ്പൊലി മഹോത്സവങ്ങളുടെ ഭാഗമായുളള കലശം ഘോഷയാത്രയില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമായല്ല. പി ജയരാജന്റെ ചിത്രം അദ്ദേഹത്തിന്റെ തട്ടകമായ കതിരൂര്‍ പുല്യോട് കൂര്‍മ്പക്കാവ് താലപ്പൊലി മഹോത്സവത്തിലെ കലശ അലങ്കാരത്തിലാണ് പ്രദര്‍ശിപ്പിച്ചത്. പാര്‍ട്ടി ചിഹ്നത്തിനും ചെഗുവേരയ്ക്കുമൊപ്പമാണ് ജയരാജന്റെ ചിത്രം ചേര്‍ത്തത്. ഇതിനെതിരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കലാശത്തില്‍ പാര്‍ട്ടി നേതാക്കളുടെ ചിത്രം ഉള്‍പ്പെടുത്തിയത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നും കലശങ്ങളും ഘോഷയാത്രകളുമൊക്കെ രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോ ഒന്നുമില്ലാതെയാണ് നടക്കേണ്ടതെന്നുമാണ് എം വി ജയരാജന്‍ പറഞ്ഞത്. നേരത്തെ പി ജയരാജന്‍ സ്വയം മഹത്വവത്കരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ജയരാജനെ വാഴ്ത്തിക്കൊണ്ടുളള പാട്ടുകളും പോസ്റ്റുകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതും വിവാദമായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 4 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More