വറുത്ത മീനിന്റെ പേരിലുളള വിവേചനം ഇപ്പോഴുമുണ്ടെന്ന് റിമയെ പരിഹസിച്ച എത്രപേര്‍ക്കറിയാം?- സാന്ദ്രാ തോമസ്

കൊച്ചി: സ്ത്രീകള്‍ ഇപ്പോഴും സമൂഹത്തില്‍ വിവേചനങ്ങള്‍ക്ക് ഇരകളാവുന്നുണ്ടെന്ന് നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസ്. എല്ലാ പെണ്‍കുട്ടികളും ഇമോഷണലി ഇന്‍ഡിപ്പെന്‍ഡന്റ് ആവണമെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുക എന്നതാവണം എല്ലാവരുടെയും ലക്ഷ്യമെന്നും സാന്ദ്രാ തോമസ് പറഞ്ഞു. നടി റിമാ കല്ലിങ്കല്‍ വറുത്ത മീനിനെക്കുറിച്ച് പറഞ്ഞ കഥയെ കളിയാക്കിയ എത്രപേര്‍ക്ക് ഇപ്പോഴും അത്തരം വിവേചനങ്ങളുണ്ടെന്ന് അറിയാമെന്നും സാന്ദ്ര ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

'ഒരിക്കല്‍ റിമ അവരുടെ ചെറുപ്പത്ത് വറുത്ത മീനുമായി ബന്ധപ്പെട്ട് ഉണ്ടായ അനുഭവം പറഞ്ഞു. അന്ന് അതിനെക്കുറിച്ച് ആളുകള്‍ എന്തെല്ലാമാണ് പറഞ്ഞത്? അങ്ങനെ കളിയാക്കുമ്പോഴും അത് ഇപ്പോഴും പലയിടത്തും നടക്കുന്നതാണ് എന്ന് എത്രപേര്‍ക്കറിയാം? പുരുഷന്മാര്‍ ഭക്ഷണം കഴിച്ചതിനുശേഷം മാത്രമേ സ്ത്രീകള്‍ കഴിക്കാന്‍ ഇരിക്കാന്‍ പാടുളളു. കല്യാണം, മതം തുടങ്ങിയ കാര്യങ്ങള്‍ പോലെ നമ്മുടെ സമൂഹം കല്‍പ്പിച്ചുവച്ചിരിക്കുന്ന ചിലതുണ്ട്, അവയെല്ലാം തുടച്ചുമാറ്റേണ്ട സമയം കഴിഞ്ഞു. പുതിയ തലമുറ ചിന്തിക്കുന്നത് മറ്റൊരു രീതിയിലാണ്. അവര്‍ മാറ്റങ്ങള്‍ കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത്'- സാന്ദ്രാ തോമസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മിക്ക സ്ത്രീകളും കാലില്‍ ഇട്ടിരിക്കുന്ന ചങ്ങല പാദസരമാണെന്ന് കരുതുകയാണെന്നും അതാണ് അവരുടെ സ്വാതന്ത്ര്യമെന്നാണ് ചിന്തയെന്നും സാന്ദ്ര പറഞ്ഞു. പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അമ്മമാര്‍ക്ക് പ്രധാന പങ്കുണ്ടെന്നും മക്കള്‍ സോഷ്യല്‍ കണ്ടീഷനിംഗിലേക്ക് വീഴാതെ നോക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More