അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണം; എം കെ രാഘവനെതിരെ കെ സി വേണുഗോപാല്‍

ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എം കെ രാഘവന്‍ എം പി നടത്തിയ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അഭിപ്രായങ്ങള്‍ തുറന്നു പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്നും പരസ്യ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. രാഘവന്‍ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തയാളാണ്. അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങള്‍ സമ്മേളനത്തില്‍ പറയാമായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ സംസാരിച്ച് തീര്‍ക്കണമെന്നാണ്ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉപയോഗിച്ച ശേഷം വലിച്ചെറിയുകയെന്ന രീതിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പിന്തുടരുന്നതെന്നാണ് എം കെ രാഘവന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ. പാർട്ടിയിൽ വിയോജിപ്പും വിമർശനവും നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ലീഗിൽ പോലും ഉൾപ്പാർട്ടി ജനാധിപത്യം പുനസ്ഥാപിച്ചു എന്നായിരുന്നു പി. ശങ്കരന്‍ അനുസ്മരണവേദിയില്‍ രാഘവന്റെ വിമര്‍ശനം. പരാമര്‍ശത്തില്‍ നേതൃത്വത്തിന് കടുത്ത അസംതൃപ്തിയാണുള്ളത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 4 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More