കേരളത്തില്‍ ഇഡി- കോണ്‍ഗ്രസ് കൂട്ടുകെട്ട്- എം വി ഗോവിന്ദന്‍

മലപ്പുറം: കേരളത്തില്‍ ഇഡി- കോണ്‍ഗ്രസ് കൂട്ടുകെട്ടാണുളളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആ കൂട്ടുകെട്ടിന്റെ പ്രകടമായ തെളിവാണ് നിയമസഭയില്‍ കാണുന്നതെന്നും ഇഡി നടപടികളില്‍ യാതൊരു ഭയവുമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മലപ്പുറം അരീക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിന് വിശ്വാസ്യത വരുത്താനാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ശ്രമിക്കുന്നതെന്നും മടിയില്‍ കനമില്ലാത്തതുകൊണ്ട് തങ്ങള്‍ക്ക് ഭയമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇഡി റിപ്പോര്‍ട്ട് എന്ന് പറഞ്ഞാലൊന്നും ഞങ്ങള്‍ പേടിക്കില്ല. ഇതേപോലെ റിപ്പോര്‍ട്ട് ഡല്‍ഹിയിലുമുണ്ടായിരുന്നല്ലോ? അന്ന് അതിനെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തളളിപ്പറഞ്ഞില്ലേ? ഇഡി റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്ന് നിങ്ങള്‍ പറഞ്ഞില്ലേ? ഇഡി അന്വേഷണങ്ങള്‍ രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പറയുമ്പോള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത മൂലം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്ത നിലപാടാണെടുക്കുന്നത്. മടിയില്‍ കനമില്ലാത്തതുകൊണ്ട് ഞങ്ങള്‍ക്ക് ഭയമില്ല'- എം വി ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് അദാനിക്കും കുത്തക മുതലാളിമാര്‍ക്കുംവേണ്ടിയാണെന്നും ഗ്യാസ് വില വര്‍ധവ് അതിന്റെ ഭാഗമാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More