ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കണ്ണൂര്‍: ശുഹൈബ് വധക്കേസ്, സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ അടക്കമുളള കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെ മൂഴക്കുന്ന് പൊലീസാണ് ആകാശിനെയും ജിജോയെയും കസ്റ്റഡിയിലെടുത്തത്. ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന പൊലീസ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അംഗീകരിച്ചതോടെയാണ് ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്തത്. ആകാശിനെതിരെ രണ്ട് കൊലപാതകക്കേസുള്‍പ്പെടെ പതിനാല് കേസുകളും ജിജോ തില്ലങ്കേരിക്കെതിരെ 23 കേസുകളുമാണുളളത്. 

ഇരുവരെയും പുലര്‍ച്ചെ നാലുമണിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ആകാശും ജിജോയും ആറുമാസത്തേക്ക് കരുതല്‍ തടങ്കലില്‍ കഴിയേണ്ടിവരും. കാപ്പ ചുമത്തി ജയിലിലടയ്ക്കുന്നവരെ അതത് ജില്ലകളിലെ ജയിലില്‍ പാര്‍പ്പിക്കുന്ന പതിവില്ല. അതുകൊണ്ട് ഇവരെ വിയ്യൂരിലെ ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വധിച്ചത് പാര്‍ട്ടി ആഹ്വാനപ്രകാരമായിരുന്നെന്ന ആകാശിന്റെ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറ്റ് കേസുകളില്‍ അകപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് വധക്കേസില്‍ ആകാശിന് ജാമ്യം അനുവദിച്ചത്. അതിനിടെയാണ് ഡി വൈ എഫ് ഐ വനിതാ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാകുന്നത്. ഇതോടെ ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. അടുത്ത ബുധനാഴ്ച്ച നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെയാണ് പൊലീസ് ആകാശിനെ കാപ്പ ചുമത്തി ജയിലിലടച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More