ബിജെപി ഭരണത്തിനെതിരെ വിശാല ഐക്യവും സമരനിരയും വളര്‍ത്തണം- ആര്‍ എം പി ഐ

കോഴിക്കോട്: രാജ്യത്ത് നിലനില്‍ക്കുന്ന ബിജെപി ഭരണത്തിനെതിരെ വിശാലമായ മതനിരപേക്ഷ - ജനാധിപത്യ ഐക്യം വളര്‍ന്നുവരണമെന്ന് ആര്‍ എം പി ഐ സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു. ശക്തമായ സമരനിര വളര്‍ത്തിക്കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് പാര്‍ട്ടി രണ്ടാം അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു. 

''ആര്‍ എസ് എസ് നേതൃത്വം നല്‍കുന്ന ബിജെപി ഭരണം ഫാസിസ്റ്റ് സ്വഭാവമുള്ളതാണ്. ബിജെപി  വെറും ബൂര്‍ഷ്വാ പാര്‍ട്ടിയല്ല അത് സമസ്ത മേഖലകളിലും പിടിമുറുക്കുന്ന ഫാസിസ്റ്റ് ഉള്ളടക്കമുള്ള പാര്‍ട്ടിയാണ്. നിരവധി സമരപ്പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന മനവിക സാഹോദര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും മൂല്യങ്ങള്‍ക്കെതിരെയാണ് സംഘപരിവാര്‍ പവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ ഇല്ലാതാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്.''-ആര്‍ എം പി ഐ രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞു. 

'കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷ് മേധാവികളുമായി പലവിധത്തില്‍ കൂട്ടുകൂടിയ ആര്‍ എസ് എസ് 'നാനാത്വത്തില്‍ ഏകത്വം' ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള നടപടികളാണ് സംഘപരിവാര്‍ കൈകൊള്ളുന്നത് ഇത് ജനങ്ങളുടെ ഐക്യത്തിന് ഭീഷണിയായി മാറും. അതിനെ മറികടക്കാന്‍ മതനിരപേക്ഷ - ജനാധിപത്യ ശക്തികളുടെ ഐക്യനിര കെട്ടിപ്പടുക്കണം'- രാഷ്ട്രീയ പ്രമേയം കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More