ജനകീയ പ്രതിരോധ ജാഥ; ഇപി ജയരാജന്‍ ഇന്നും പങ്കെടുത്തേക്കില്ല

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്നും പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്‌. ജാഥയില്‍ പങ്കെടുക്കാത്തതിന് ഇ പിയോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടാന്‍ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കോഴിക്കോട് ജില്ലയിലാണ് ഇന്ന് പര്യടനം നടക്കുക. വലിയ രീതിയിലുള്ള ജനകീയ പങ്കാളിത്തമാണ് സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥയില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഇ പി ജയരാജന്‍ ജാഥയിൽ പങ്കെടുക്കാത്തത് വലിയ രീതിയിൽ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കുന്നില്ലെന്ന വാർത്തകൾക്ക്‌ അൽപായുസ്‌ മാത്രമാണുള്ളതെന്ന്  ഇപി ജയരാജന്‍ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം, ഇ പി ജയരാജന്‍ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാത്തതില്‍ തെറ്റില്ലെന്നാണ് എം വി ഗോവിന്ദന്‍റെ നിലപാട് . അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ജാഥയില്‍ പങ്കെടുക്കാം. ഇ പി മനപൂര്‍വ്വം വിട്ടുനില്‍ക്കുന്നതല്ലെന്നും അദ്ദേഹത്തിന് ഒരു ജില്ലയുടെ മാത്രം ചുമതല നല്‍കിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേതൃത്വത്തോടുള്ള അതൃപ്തി തുടരുന്നതിനാലാണു ജാഥയിൽ ഇ.പി പങ്കെടുക്കാത്തത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. സംസ്ഥാനകമ്മിറ്റിയംഗം പി. ജയരാജന്റെ പരാതിയിൽ ഉയർന്ന റിസോർട്ട് വിവാദം ഇ പി ജയരാജന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഇതിനുപിന്നില്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ജയരാജന്‍ അനുകൂലികള്‍ ആരോപിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More