വിവാദ ദല്ലാള്‍ നന്ദകുമാറിന്‍റെ വീട്ടില്‍ ഇ പി ജയരാജന്‍

തിരുവനന്തപുരം: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്‍റെ വീട്ടിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. കൊച്ചി വെണ്ണലയിലെ വീട്ടിലെത്തിയ ഇ.പി ജയരാജന്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കാത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതല്‍ വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇ പി ജയരാജന്‍  നന്ദകുമാറിന്‍റെ വീട്ടിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടികളുള്ളതിനാലാണ് സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാത്തതെന്നായിരുന്നു ഇ പി യുടെ വിശദീകരണം. ഇ പി ജയരാജനൊപ്പം കെവി തോമസുമുണ്ടായിരുന്നു. അതേസമയം, നന്ദകുമാറിന്റെ വീട്ടിലെ ചടങ്ങില്‍ ഇ.പി പങ്കെടുക്കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്നാണ് ജാഥ ക്യാപ്റ്റന്‍ എം വി ഗോവിന്ദന്റെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേതൃത്വത്തോടുള്ള അതൃപ്തി തുടരുന്നതിനാലാണ് ജാഥയിൽ ഇ.പി ജയരാജന്‍ പങ്കെടുക്കാത്തത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. സംസ്ഥാനകമ്മിറ്റിയംഗം പി. ജയരാജന്റെ പരാതിയിൽ ഉയർന്ന റിസോർട്ട് വിവാദം ഇ പി ജയരാജന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഇതിനുപിന്നില്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ജയരാജന്‍ അനുകൂലികള്‍ ആരോപിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More