ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാന്‍ -എം വി ഗോവിന്ദന്‍

കണ്ണൂര്‍: ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ചര്‍ച്ച നടത്തിയെന്ന കാര്യം അന്നും ഇന്നും തങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും ഒരു യോഗവും രഹസ്യമായല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. 

'ഒരു ഒളിച്ചുകളിയുമില്ല. കൃത്യമായി പറഞ്ഞുകൊണ്ടുതന്നെയാണ് ചര്‍ച്ച നടത്തിയത്. കണ്ണൂരില്‍ നിരവധി യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. സര്‍വ്വകക്ഷിയോഗങ്ങളും ഉഭയകക്ഷിയോഗങ്ങളുമെല്ലാമുണ്ട്. അതിന്റെയെല്ലാം ഉദ്ദേശം കണ്ണൂരിലും സംസ്ഥാനത്തും സമാധാനം സ്ഥാപിക്കുക എന്നതാണ്. സമാധാനം സ്ഥാപിക്കാനായി ഫലപ്രദമായി രാഷ്ട്രീയ കക്ഷികളുമായും സംഘടനകളുമായും ചര്‍ച്ച നടത്തും. രഹസ്യമായി ഒരു യോഗവും ചേര്‍ന്നിട്ടില്ല. ചര്‍ച്ച നടത്തിയെന്ന കാര്യം അന്നും ഇന്നും നിഷേധിച്ചിട്ടില്ല. കാരണം പരസ്യമായ യോഗങ്ങളാണ് നടന്നത്. വലിയ സംഘര്‍ഷവും പ്രശ്‌നങ്ങളും രൂപപ്പെട്ടുവന്ന ഘട്ടങ്ങളിലൊക്കെ സര്‍വ്വകക്ഷി സമ്മേളനവും നടന്നിട്ടുണ്ട്, ഉപയകക്ഷി സമ്മേളനവും നടന്നിട്ടുണ്ട്. അതെല്ലാം നടന്നതുകൊണ്ട് കേരളത്തില്‍ നല്ലതുപോലെ സമാധാനമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്'- എം വി ഗോവിന്ദന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും നടത്തിയ ചര്‍ച്ചയെ മുസ്ലീം സമുദായം അനുകൂലിക്കുന്നില്ലെന്നും കോഴി കുറുക്കന്റെയടുത്ത് ചര്‍ച്ചയ്ക്കുപോയി എന്ന നിലയിലാണ് അവര്‍ അതിനെ വിശേഷിപ്പിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 2016-ല്‍ നടന്ന ചര്‍ച്ച 2021-ലാണ് വിവാദമായത്. അന്ന് അങ്ങനെ ഒരു ചര്‍ച്ചയേ നടന്നിട്ടില്ല എന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More