ജസ്നയുടെ തിരോധാനത്തെകുറിച്ച് നിര്‍ണ്ണായക വിവരങ്ങളുമായി പൂജപ്പുര ജയിലിലെ തടവുകാരന്‍

പൂജപ്പുര: അഞ്ചുവര്‍ഷം മുന്‍പ് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായ ജസ്നയെക്കുറിച്ച് വെളിപ്പെടുത്തലുമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍. തനിക്കൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരന് ജസ്നയുടെ തിരോധാനം സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ അറിയാമെന്നാണ് തടവുകാരന്‍ കേസന്വേഷിക്കുന്ന സിബിഐ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ തടവുകാരന്‍ പിന്നീട് ജയില്‍ മോചിതനായി നാട്ടിലുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണസംഘം പ്രാഥമിക അന്വേഷണം നടത്തി. എന്നാല്‍ ഈ യുവാവ് ഇപ്പോള്‍ ഒളിവിലാണ് എന്നാണ് അന്വേഷണ സംഘത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്.   

കാണാതായി അഞ്ചുവര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ജസ്നയുടെ തിരോധാനം സംബന്ധിച്ച  ദുരൂഹത തുടരുകയാണ്. പലസ്ഥലങ്ങളില്‍ വെച്ച് ജസ്നയെ കണ്ടതായി ചില വെളിപ്പെടുത്തലുകള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് വന്നിരുന്നുവെങ്കിലും പിന്നീടുള്ള അന്വേഷണങ്ങളില്‍ ഇതുസംബന്ധിച്ച് ഒന്നും തന്നെ കണ്ടെത്താനായില്ല. ലോക്കല്‍ പൊലീസ് അന്വേഷിച്ച് തുടങ്ങിയ കേസ് പിന്നീട് ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയെങ്കിലും എവിടെയും എത്തിയില്ല. അതോടുകൂടിയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. അന്വേഷണം മുന്നോട്ട് പോകാത്ത ഘട്ടത്തിലാണ് കേസ് പിന്നീട് സിബിഐ ഏറ്റെടുത്തത്. 2018 മാര്‍ച്ച് 20-നാണ് ജസ്‌ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. എന്നിട്ടും ജസ്‌ന എവിടെയാണ് എന്ന് കണ്ടെത്താന്‍ സാധിച്ചില്ല. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജസ്‌നയുടെ സഹോദരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More