വികസനത്തിന്റെ കാര്യത്തില്‍ സജി ചെറിയാനൊപ്പമെത്താന്‍ ആര്‍ക്കുമാവില്ല; പ്രശംസയുമായി കൊടിക്കുന്നില്‍ സുരേഷ്

ആലപ്പുഴ: മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി ചെങ്ങന്നൂര്‍ മാറിയെന്നും വികസനത്തിന്റെ കാര്യത്തില്‍ സജി ചെറിയാനൊപ്പമെത്താന്‍ ആര്‍ക്കുമാവില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ചെങ്ങന്നൂര്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടന വേദിയില്‍വെച്ചായിരുന്നു സജി ചെറിയാനെ കൊടിക്കുന്നില്‍ സുരേഷ് പ്രശംസിച്ചത്. 

'ജില്ലാ ആശുപത്രി കെട്ടിടം, പുതിയ റോഡുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍... ചെങ്ങന്നൂര്‍ വികസനത്തിന്റെ പാതയിലാണ്. നാടിന് എന്തൊക്കെ ഇല്ലായിരുന്നോ ആ അവസ്ഥയില്‍നിന്ന് എല്ലാം നേടുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വികസന കാര്യങ്ങളില്‍ സജി ചെറിയാനൊപ്പമെത്താന്‍ ആര്‍ക്കുമാവില്ല. ഞാന്‍ ഒന്ന് ശ്രമിച്ചുനോക്കിയെങ്കിലും നടന്നില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്ന മണ്ഡലമായി ചെങ്ങന്നൂര്‍ മാറി. ഉദ്യോഗസ്ഥരെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കാനുളള അസാമാന്യ കഴിവ് സജി ചെറിയാനുണ്ട്'- കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്‍ കുണ്ടറ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പി സി വിഷ്ണുനാഥും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ത്തിയാകാനുളള കാലതാമസം ഉദ്യോഗസ്ഥരുടെ വിമുഖത മൂലമാണ് എന്നായിരുന്നു പി സി വിഷ്ണുനാഥ് പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More