സിപിഎം ഒരു ഭീകര സംഘടനയായി അധഃപതിച്ചു- വി ഡി സതീശന്‍

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആകാശ് തില്ലങ്കേരിയുടെയും സ്വപ്‌നാ സുരേഷിന്റെയും വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഗുണ്ടാ മാഫിയകളുമായും ക്രിമിനല്‍ സംഘങ്ങളുമായുളള സിപിഎമ്മിന്റെ ബന്ധം ഭരണത്തണലില്‍ തഴച്ചുവളരുകയാണെന്നും സിപിഎം ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഒരു ഭീകര സംഘടനയായി അധഃപതിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു. 

'ആകാശ് തില്ലങ്കേരിയെപ്പോലുളള ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നുതളളുകയും സ്വപ്‌നാ സുരേഷിനെപ്പോലുളള ആളുകളെ ഉപയോഗിച്ച് അനധികൃത സ്വത്ത് സമ്പാദനം നടത്തുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം. ഷുഹൈബ് വധക്കേസില്‍ സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തെ എതിര്‍ത്തത് എന്തിനാണെന്ന് മനസിലായി. കൃത്യമായ അന്വേഷണം നടത്തിയാല്‍ സിപിഎം നേതാക്കള്‍ കുടുങ്ങുമെന്നുറപ്പാണ്. എല്ലാം ചെയ്യിച്ചത് പാര്‍ട്ടിയാണെന്ന് ആകാശ് തില്ലങ്കേരി പറഞ്ഞിട്ടും പൊലീസ് ഒരു ചെറുവിരല്‍ അനക്കിയിട്ടില്ല'- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിക്കൂട്ടിലാണെന്നും തുടക്കംമുതല്‍ കേസ് അട്ടിമറിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മറച്ചുവയ്ക്കാന്‍ ഒരുപാടുണ്ടെന്നും ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More