'എന്നെ വെറുതെ വിടണം'; സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് നടന്‍ ജോജു ജോര്‍ജ്ജ്‌

കൊച്ചി: സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് നടന്‍ ജോജു ജോര്‍ജ്ജ്. സോഷ്യല്‍ മീഡിയയില്‍നിന്ന് നിരന്തരം സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും നേരിടുന്ന സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കാനുളള നടന്റെ തീരുമാനം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടന്‍ സോഷ്യല്‍ മീഡിയ വിടുന്ന കാര്യം അറിയിച്ചത്.  ഇനി കുറച്ചുകാലം സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും തന്നെ വെറുതെ വിടണമെന്നും ജോജു ജോര്‍ജ്ജ് പറയുന്നു. 

ജോജു ജോര്‍ജ്ജിന്റെ വാക്കുകള്‍

എല്ലാവര്‍ക്കും നമസ്‌കാരം. ഇരട്ട എന്ന എന്റെ സിനിമയോട് കാണിച്ച അഭിപ്രായങ്ങള്‍ക്കും വാക്കുകള്‍ക്കും നന്ദി. സിനിമ നന്നായി പ്രദര്‍ശനം തുടരുന്നുണ്ട്. ഇപ്പോള്‍ വന്നത് മറ്റൊരു കാര്യം പറയാനാണ്. ഞാന്‍ കുറച്ചുനാള്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് വിട്ടുനിന്നതാണ്. എനിക്കെതിരെ ഒരുപാട് ആക്രമണങ്ങള്‍ നടന്നപ്പോഴായിരുന്നു അത്. വാക്കുകള്‍കൊണ്ടുളള ആക്രമണവും പ്രൊഫഷണലി ഉളള എതിര്‍പ്പുണ്ടാക്കലും. അങ്ങനെ പല അവസ്ഥകള്‍ കൊണ്ടാണ് വിട്ടുനിന്നത്. എന്നാല്‍ ഈ പടത്തോടുകൂടി വീണ്ടും സജീവമാകണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷെ വീണ്ടും അനോണിമസായ മെസേജുകളും അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴക്കലുമൊക്കെയാണ്. 

അപ്പോള്‍ ഞാന്‍ വീണ്ടും എന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുമായി ബ്രേക്ക് എടുക്കുകയാണ്. വീണ്ടും എപ്പോഴെങ്കിലും തിരിച്ചുവരാം. എന്റെ സുഹൃത്തുക്കളോട് പറയുകയാണ്, എന്നെ എന്റെ വഴിക്ക് വിട്ടുതന്നാല്‍ വലിയ ഉപകാരം. ഞാന്‍ ഒരു സൈഡിലൂടെ അഭിനയിച്ച് പൊയ്‌ക്കോളാം. എനിക്ക് വരുന്ന മെസേജുകള്‍ വായിക്കുമ്പോള്‍ അത്ര സന്തോഷമൊന്നും തോന്നില്ല. ഞാനിപ്പോള്‍ ഒരു കരിയര്‍ ഉണ്ടാക്കാനുളള പരിശ്രമത്തിലാണ്. നിങ്ങള്‍ സഹായിക്കണം എന്നല്ല ഞാന്‍ പറയുന്നത്. എന്നെ ഉപദ്രവിക്കാതിരുന്നാല്‍ സന്തോഷം. അതല്ല, ഉപദ്രവിച്ചാലാണ് നിങ്ങള്‍ക്ക് സന്തോഷമെങ്കില്‍ ഉപദ്രവിക്കുക. അല്ലാതെ വേറെ വഴിയില്ലല്ലോ. സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് നന്ദി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 20 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More