മോദിയേക്കാള്‍ വലിയ ഏകാധിപതിയാകാന്‍ പിണറായി ശ്രമിക്കുന്നു - കെ സി വേണുഗോപാല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍. മോദിയേക്കാള്‍ വലിയ ഏകാധിപതിയാകാന്‍ പിണറായി ശ്രമിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. രാജ്യസഭാ ടി വിയില്‍ ഒരു വിഭാഗത്തിന്‍റെ ദൃശ്യങ്ങള്‍ കാണിക്കുന്നതുപോലെ തന്നെ കേരളത്തിലെ നിയമസഭാ ടി വിയിലും  ഒരു വിഭാഗത്തിന്‍റെ ദൃശ്യങ്ങള്‍ മാത്രമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രക്കിടെ സിപിഎമ്മിനെ ഒരിക്കല്‍ പോലും വിമര്‍ശിച്ചിരുന്നില്ല. എന്നാല്‍ സിപിഎം രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. കോണ്‍ഗ്രസിന്‍റെ ശത്രു ബിജെപിയാണ്. കേരളത്തിലെ സിപിഎമ്മിനെ സീതാറാം യെച്ചൂരി ഇക്കാര്യം പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി പ്രതിപക്ഷത്തെ വേട്ടയാടുകയാണ്. അദാനിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം സഭാ രേഖകളില്‍ നിന്നും സഭാചട്ടങ്ങള്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞു നീക്കി. മോദിയുടെ കൂടെ അദാനി എത്രവട്ടം വിദേശത്തേക്ക് പോയിട്ടുണ്ടെന്നും അതിന്‍റെ ഫലമായി എത്ര കരാറുകള്‍ ലഭിച്ചിട്ടുണ്ടെന്നും ചോദിക്കുന്നത് എങ്ങനെയാണ് സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാകുന്നതെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. ഭാരത് ജോഡോ യാത്രികര്‍ക്കും കെ.സി.വേണുഗോപാലിനും കെപിസിസി നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More