ബിജു മോന്‍റേത് ആത്മഹത്യയല്ല, ഭരണകൂട കൊലപാതകം - വി ഡി സതീശന്‍

ബിജു മോന്‍റേത് ആത്മഹത്യയല്ല ഭരണകൂട കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 6 മാസത്തിലധികം കുടിശികയായ സർക്കാർ ഓണറേറിയം കിട്ടിയിട്ട് അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാത്തിരുന്ന മകനായിരുന്നു അയാൾ. പച്ചക്കറി വാങ്ങാൻ പോലും പണമില്ലാതെ നിസഹായാവസ്ഥയിലായിപ്പോയ കുടുംബനാഥൻ. സ്വന്തം ജോലിയിൽ അങ്ങേയറ്റം അത്മാർത്ഥതയുള്ള ആളായിരുന്നു ബിജു മോനെന്നതിന് തെളിവ് രാഷ്ട്രപതി നൽകിയ പുരസ്കാരമാണ്. ഇനി ചർച്ചകൾക്കോ കൂടിയാലോചനകൾക്കോ പ്രസക്തിയില്ല. പ്രേരക്മാരുടെ ഓണറേറിയം കുടിശിക ഉടൻ നൽകണം. ഇനിയും രക്തസാക്ഷികളെ സൃഷ്ടിക്കരുത് - വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

രണ്ടു പതിറ്റാണ്ടിലേറെ സാക്ഷരതാ പ്രേരകാണ് ബിജു മോൻ. എത്രയോ പേർക്ക് അക്ഷരത്തിൻ്റെ വെളിച്ചം പകർന്നു കൊടുത്തയാൾ. ജീവിതത്തിൻ്റെ വെളിച്ചംകെട്ട ആ നിമിഷത്തിലാകും അയാൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത്. 

പത്തനാപുരത്തെ ബിജു മോൻ്റെ വീട്ടിൽ ഇന്ന് പോയിരുന്നു. 6 മാസത്തിലധികം കുടിശികയായ സർക്കാർ ഓണറേറിയം കിട്ടിയിട്ട് അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാത്തിരുന്ന മകനായിരുന്നു അയാൾ. പച്ചക്കറി വാങ്ങാൻ പോലും പണമില്ലാതെ നിസഹായാവസ്ഥയിലായിപ്പോയ കുടുംബനാഥൻ. ബിജു മോന്റേത് ആത്മഹത്യയല്ല ഭരണകൂട കൊലപാതകമാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രേരക്മാരുടെ സമരപന്തലിൽ എത്തിയിരുന്നു. വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു. എന്നിട്ടും ബജറ്റിൽ പോലും അവരെ പരിഗണിക്കാത്തത് വേദനാജനകമാണ്.

സ്വന്തം ജോലിയിൽ അങ്ങേയറ്റം അത്മാർത്ഥതയുള്ള ആളായിരുന്നു ബിജു മോനെന്നതിന് തെളിവ് രാഷ്ട്രപതി നൽകിയ പുരസ്കാരമാണ്. ഇനി ചർച്ചകൾക്കോ കൂടിയാലോചനകൾക്കോ പ്രസക്തിയില്ല. പ്രേരക്മാരുടെ ഓണറേറിയം കുടിശിക ഉടൻ നൽകണം. ഇനിയും രക്തസാക്ഷികളെ സൃഷ്ടിക്കരുത്. ബിജു മോൻ്റെ വീട്ടിൽ നിന്നും മടങ്ങവെ അദ്ദേഹം പണ്ട് പാടിയ പട്ടുകളിൽ ഒരെണ്ണം അവിചാരിതമായി കണ്ടു. അദ്ദേഹത്തിൻ്റെ സംഗീതവും ചിരിയും കേരളീയ സമൂഹത്തെയാകെ പൊള്ളിക്കുന്നുണ്ട്.

കൊല്ലം പത്തനാപുരം സ്വദേശി ബിജു മോന്‍ കഴിഞ്ഞദിവസമാണ് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന് ആറുമാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ബിജു മോന്‍റെ മരണത്തിന് സര്‍ക്കാരാണ് ഉത്തരവാദിയെന്ന് കേരളാ സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ആരോപിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More