തൃശൂര്‍: ഗുരുവായൂര്‍ മേല്‍ശാന്തി നിയമനത്തിനായുളള ദേവസ്വം വിജ്ഞാപനം വിവാദത്തില്‍. മേല്‍ശാന്തിയാവാന്‍ ഉത്തമ നമ്പൂതിരിയാവണം എന്നാണ് ഗുരുവായൂര്‍ ദേവസ്വം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസത്തേക്ക് മേല്‍ശാന്തിയായി നിയമിക്കപ്പെടുന്നതിന് ഉത്തമമായി കരുതപ്പെടുന്ന നമ്പൂതിരി ഇല്ലങ്ങളിലെ അംഗങ്ങള്‍ മാത്രം അപേക്ഷിച്ചാല്‍ മതി എന്നാണ് ഗുരുവായൂര്‍ ദേവസ്വം വിജ്ഞാപനത്തില്‍ പറയുന്നത്.
അപേക്ഷകര്‍ മുപ്പതുവയസ് തികഞ്ഞവരും അറുപത് വയസ് കഴിയാത്തവരുമായിരിക്കണം, ശുകപുരം, പെരുവനം എന്നീ ഗ്രാമങ്ങളില്‍പ്പെട്ടവരാവണം, അഗ്നിഹോത്രം, ഭട്ടവൃത്തി എന്നിവയില്‍ ഏതെങ്കിലും ഒന്നുളളവരാവണം എന്നും വിജ്ഞാപനത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആവശ്യമായ യോഗ്യതകളില്ലാത്തതും ജാതി, വയസ് തുടങ്ങിയവയും മതിയായ രേഖകളുമില്ലാത്തതും അപൂര്‍ണ്ണവും ഫോട്ടോ പതിക്കാത്തതും നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കുമെന്നും ദേവസ്വം വിജ്ഞാപനത്തില്‍ പറയുന്നു.
നേരത്തെ, ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാചകപ്പണിക്ക് ബ്രാഹ്‌മണര്‍ തന്നെ വേണമെന്ന് കാണിച്ചുളള ദേവസ്വം ബോര്‍ഡ് സര്‍ക്കുലര്‍ വിവാദത്തിലായിരുന്നു. പ്രസാദ ഊട്ട, ദേഹണ്ഡ പ്രവൃത്തി, പ്ച്ചക്കറികള്‍ മുറിച്ച് കഷ്ണങ്ങളാക്കല്‍, പാചകംചെയ്തവ അഗ്രശാലയിലെത്തിക്കല്‍ തുടങ്ങിയ ജോലികള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചുളള സര്‍ക്കുലറിലാണ് ദേവസ്വംബോര്‍ഡ് ഇക്കാര്യം പറഞ്ഞത്.