കേന്ദ്രത്തിന്‍റെ ധനനയം കേരളത്തെ ഗുരുതരമായി ബാധിക്കുന്നു; വിമര്‍ശനവുമായി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ ധനനയം കേരളത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു. റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാകാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്നും ബജറ്റ് അവതരണത്തിനിടെ കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തിയത് വഴി 7,000 കോടിയുടെ കുറവാണുണ്ടായിരിക്കുന്നത്. കിഫ്ബി, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ എന്നിവയുടെ വായ്പ സംസ്ഥാനത്തിന്‍റെ പൊതുവായ്‌പയായി കേന്ദ്രം വകയിരുത്തുന്നു. എന്നിട്ടും ക്ഷേമപദ്ധതികളില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയിട്ടില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിന്റ ബദൽ സമീപനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതാണ് കേന്ദ്ര സർക്കാർ നയം. ഫെഡറൽ മൂല്യം സംരക്ഷിക്കാൻ വിവിധ സംസ്ഥാനങ്ങളുമായി യോജിച്ചു പ്രവർത്തിക്കണം. കേരളത്തിന്‍റെ ബദല്‍ വികസന നയത്തിന് കേന്ദ്രനിലപാട് അനുകൂലമല്ല. പ്രതിസന്ധികളെ അതിജീവിച്ചാണ് കേരളം ഇതുവരെ എത്തിയതെന്നും ധനമന്ത്രി പറഞ്ഞു. മൂന്നാമത്തെ ബജറ്റ് അവതരണമാണ്  ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തുന്നത്. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം സമ്പൂർണ ബജറ്റ് ആണിത്.  

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More