ആര്‍ത്തവമുളള സ്ത്രീകള്‍ കയറിയാല്‍ ശബരിമലയെന്നല്ല ഒരു ക്ഷേത്രത്തിലെ ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ല- ഐശ്വര്യാ രാജേഷ്

ചെന്നൈ: ആര്‍ത്തവമുളള സ്ത്രീകള്‍ കയറിയാല്‍ ശബരിമലയെന്നല്ല ഒരു ക്ഷേത്രത്തിലെ ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ലെന്ന് നടി ഐശ്വര്യാ രാജേഷ്. നമ്മള്‍ എന്തുകഴിക്കണം, എന്ത് ചെയ്യണം എന്നൊന്നും ഒരു ദൈവവും പറഞ്ഞിട്ടില്ലെന്നും അതെല്ലാം മനുഷ്യരുണ്ടാക്കിയ നിയമങ്ങളാണെന്നും ഐശ്വര്യാ രാജേഷ് പറഞ്ഞു. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

'എന്നെ സംബന്ധിച്ചിടത്തോളം  ദൈവം എല്ലാവര്‍ക്കും ഒന്നാണ്. ദൈവത്തിന് ആണ്‍ പെണ്‍ വ്യത്യാസമൊന്നുമില്ല. ഒരു ദൈവവും എന്റെ ക്ഷേത്രത്തിലേക്ക് ഒരു വിഭാഗം ആളുകള്‍ വരാന്‍ പാടില്ല എന്ന് പറഞ്ഞിട്ടില്ല. ഇത് നമ്മള്‍ മനുഷ്യരുണ്ടാക്കിയ നിയമങ്ങളാണ്. ദൈവത്തിന് ഈ വേര്‍തിരിവുകളുമായി ഒരു ബന്ധവുമില്ല. ശബരിമലയില്‍ മാത്രമല്ല, ഏതൊരു ക്ഷേത്രത്തിലും ഭക്തര്‍ പ്രവേശിക്കുന്നതില്‍ ഒരു ദൈവവും അസ്വസ്ഥരാവില്ല'- ഐശ്വര്യാ രാജേഷ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ത്രീകളുടെ ജീവിതം അടുക്കളയില്‍ അവസാനിക്കാനുളളതല്ലെന്നും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുളളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  മലയാളത്തില്‍ സുരാജ് വെഞ്ഞാറമൂടും നിമിഷാ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്കില്‍  ഐശ്വര്യയാണ് നിമിഷയുടെ കഥാപാത്രമായെത്തുന്നത്. സുരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാഹുല്‍ രവീന്ദ്രനാണ്. ചിത്രം തമിഴിലും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന പേരില്‍തന്നെയാണ് റിലീസ് ചെയ്യുന്നത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More