പി കെ ഫിറോസിന്റെ അറസ്റ്റിനെതിരെ ഇന്ന് യൂത്ത് ലീഗിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ അറസ്റ്റിനെതിരെ ഇന്ന് യൂത്ത് ലീഗിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. എസ് പി ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. രാവിലെ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് കെ എം ഷാജിയാണ് ഉദ്ഘാടനം ചെയ്യുക. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ ധര്‍ണ്ണകളില്‍ മുതിര്‍ന്ന നേതാക്കളടക്കം പങ്കെടുക്കും. സെക്രട്ടറിയേറ്റിലേക്ക് നടന്ന സേവ് കേരളാ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് പി കെ ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഫിറോസിനൊപ്പം അറസ്റ്റിലായ 28 യൂത്ത് ലീഗ് പ്രവര്‍ത്തകരും റിമാന്‍ഡിലാണ്. പി കെ ഫിറോസിന്റെ അറസ്റ്റിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും ജാമ്യം നല്‍കാതിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഫിറോസിന്റെ അറസ്റ്റ് ഭരണകൂട  ഭീകരതയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ സമരം ശക്തമാക്കാനാണ് മുസ്ലീം ലീഗ് ആലോചിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ എല്‍ഡിഎഫ് നടത്തിയ സമരങ്ങളിലുണ്ടായ നാശനഷ്ടങ്ങളും അക്രമങ്ങളും ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളില്‍ ക്യാംപെയ്‌നുകള്‍ നടത്താനും പദ്ധതിയുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More