പെണ്‍കുട്ടികള്‍ 'നോ' പറഞ്ഞാല്‍ അതിനര്‍ത്ഥം 'നോ' എന്നുതന്നെയാണെന്ന് ആണ്‍കുട്ടികള്‍ മനസിലാക്കണം- ഹൈക്കോടതി

കൊച്ചി: പെണ്‍കുട്ടികള്‍ 'നോ' പറഞ്ഞാല്‍ അതിനര്‍ത്ഥം 'നോ' എന്നുതന്നെയാണ് എന്ന് ആണ്‍കുട്ടികള്‍ മനസിലാക്കണമെന്ന് ഹൈക്കോടതി. സ്ത്രീയുടെ വ്യക്തമായ അനുമതിയില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കരുതെന്നും നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്നും കോടതി പറഞ്ഞു. ക്യാംപസിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കോളേജ് പ്രിന്‍സിപ്പല്‍ തനിക്കെതിരെ നടപടിയെടുത്തത് ചോദ്യംചെയ്ത് കൊല്ലം സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.

സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇക്കാര്യത്തില്‍ എന്തുചെയ്യാനാവും എന്ന് ആഴത്തില്‍ ചിന്തിക്കേണ്ട സമയമാണിതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മര്യാദയുടെയും നല്ല പെരുമാറ്റത്തിന്റെയും പാഠങ്ങള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും അതിനായി ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തുടങ്ങിയ വകുപ്പുകള്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കണമെന്നും കോടതി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹര്‍ജിക്കാരനെതിരായ പരാതി കോളേജിലെ അച്ചടക്ക സമിതി അന്വേഷിക്കുകയും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് പ്രിന്‍സിപ്പാള്‍ അച്ചടക്ക നടപടിയെടുത്തത്. തന്റെ ഭാഗം കേള്‍ക്കാതെയായിരുന്നു നടപടി എന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥി കോടതിയെ സമീപിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More