രാഹുല്‍ ഗാന്ധി എന്തുകൊണ്ടും പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍- സഞ്ജയ് റാവത്ത്

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യനായ വ്യക്തിയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. രാജ്യത്തുനിന്ന് ഭയവും വിദ്വേഷവും ഇല്ലാതാക്കുകയാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്നും 2024-ല്‍ കോണ്‍ഗ്രസില്ലാതെ ഒരു മൂന്നാം മുന്നണിയും വിജയിക്കാന്‍ പോകുന്നില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ജമ്മുവില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ വ്യത്യാസങ്ങള്‍ക്കപ്പുറം, രാഹുല്‍ ഗാന്ധി തന്റെ നേതൃഗുണം കാണിക്കും. 2024-ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഭരണകക്ഷിയായ ബിജെപിക്ക് വലിയ വെല്ലുവിളിയായിരിക്കും. രാഹുല്‍ ഗാന്ധി അത്ഭുതം സൃഷ്ടിക്കും. ബിജെപി രാഹുലിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണയാണ് പരത്തിയത്. എന്നാല്‍ ആ മിഥ്യാധാരണകളെല്ലാം ഈ യാത്രയോടെ തകര്‍ക്കപ്പെട്ടു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3500 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. അതിന് രാജ്യത്തോടുളള സ്‌നേഹവും നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്. രാജ്യത്തോടുളള തന്റെ കരുതലാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. ഈ യാത്രയില്‍ ഒരു രാഷ്ട്രീയവും ഞാന്‍ കാണുന്നില്ല'- സഞ്ജയ് റാവത്ത് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിനെ ഒഴിവാക്കിയുളള മൂന്നാം മുന്നണി എന്ന ആശയത്തെയും അദ്ദേഹം വിമര്‍ശിച്ചു. 'രാജ്യത്തിന്റെ മുക്കിലും മൂലയിലും സാന്നിദ്ധ്യമുളള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്ലാതെ ഒരു മൂന്നാംമുന്നണിക്ക് വിജയിക്കാന്‍ സാധിക്കില്ല. ഇത്തവണ അവര്‍ക്ക് എംപിമാരുടെ എണ്ണം കുറവാണ്. എന്നാല്‍ 2024-ല്‍ സ്ഥിതി മാറും'- സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 14 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More