ഭാരത്‌ ജോഡോ യാത്രക്ക് കിട്ടുന്ന ജനലക്ഷങ്ങളുടെ പിന്തുണ ബിജെപിയെ പരിഭ്രാന്തരാക്കുന്നു- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്രക്ക് കിട്ടുന്ന ജനലക്ഷങ്ങളുടെ പിന്തുണ ബിജെപിയെ പരിഭ്രാന്തരാക്കുകയാണ് എന്ന് കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. എല്ലാ മേഖലകളില്‍ നിന്നും വന്‍തോതില്‍ ജനങ്ങള്‍ യാത്രയില്‍ അണിചേരുകയാണ്. പ്രമുഖര്‍ യാത്രയില്‍ ഉടനീളം അനുഗമിക്കുന്നുണ്ട്. ഇക്കാരണത്താലാണ് നിരന്തരം ബിജെപി നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.  

ബിജെപി തെരഞ്ഞെടുപ്പ് വിജയങ്ങള്‍ മാത്രമാണ് ലക്ഷ്യം വെക്കുന്നത്. അവര്‍ക്ക് ജനങ്ങളുടെ ക്ഷേമത്തില്‍ താത്പര്യമില്ല. ജനക്ഷേമത്തിനായുള്ള എന്തുകൊണ്ടുവന്നാലും അവര്‍ പാര്‍ലമെന്റില്‍ ഒഴിവുകഴിവുകള്‍ നിരത്തി അതിനെ അട്ടിമറിക്കും. ആറ് കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബിജെപി അട്ടിമറിച്ചു. ജനഹിതം കോണ്‍ഗ്രസിന് അനുകൂലമായിട്ടും അവര്‍ ജനങ്ങളെ വെല്ലുവിളിച്ച് നമുക്ക് ലഭിച്ച സംസ്ഥാനങ്ങള്‍ അവര്‍ മോഷ്ടിച്ചു- കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

''പല നേതാക്കള്‍ക്കും പണം നല്‍കി, ചിലരെ ഇ ഡിയെ ഉപയോഗിച്ച് പരിഭ്രാന്തരാക്കുകയും വിധേയരാക്കുകയും ചെയ്തു. ഇങ്ങിനെ ആണവര്‍ ഭരിക്കുന്നത് . ഇനിയും അതുതന്നെ തുടരാനാണ് അവര്‍ ശ്രമിക്കുന്നത്. ബിജെപിയെ തീവെട്ടിക്കൊള്ളക്കാര്‍ എന്നോ കള്ളന്മാര്‍ എന്നോ ആണ് വിളിക്കേണ്ടത്''- ഭാരത്‌ ജോഡോ യാത്രയ്ക്കിടെ പഞ്ചാബിലെ പത്താന്‍ക്കോട്ട് സംസാരിക്കുകയായിരുന്നു  മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 13 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More